മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനെ (MEIL) ഭാവി ബിഡുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരു വർഷത്തേക്ക് വിലക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). കേരളത്തിലെ എൻഎച്ച്ലെ 66ലെ ചെങ്കള – നീലേശ്വരം സെക്ഷനിൽ മതിയായ സ്ലോപ്പ് പ്രൊട്ടക്ഷൻ, ഡ്രെയിനേജ് സംവിധാനം ഒരുക്കുന്നതിൽ എംഇഐഎൽ പരാജയപ്പെട്ടതിനാലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
9 കോടി രൂപ വരെ പിഴ ഈടാക്കുന്നതുൾപ്പെടെ ഒരു വർഷത്തെ വിലക്കിന് എംഇഐഎല്ലിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ചെങ്കള – നീലേശ്വരം, നീലേശ്വരം – തളിപ്പറമ്പ എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന എൻഎച്ച്66ന്റെ 77 കിലോമീറ്റർ വീതി കൂട്ടാനായിരുന്നു എംഇഐഎല്ലിനെനെ ചുമതലപ്പെടുത്തിയത്.
2025 ജൂൺ 16ന് കേരളത്തിലെ എൻഎച്ച്66ലെ ചെങ്കള – നീലേശ്വരം സെക്ഷനിൽ കാസർഗോഡ് ജില്ലയിലെ ചെർക്കലയിൽ സ്ലോപ്പ് പ്രൊട്ടക്ഷൻ പ്രവൃത്തികൾ തകർന്നുവീണ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. അനുചിതമായ രൂപകൽപ്പന, അപര്യാപ്തമായ സ്ലോപ്പ് പ്രൊട്ടക്ഷൻ പ്രവൃത്തികൾ, മോശം ഡ്രെയിനേജ് സംവിധാനം എന്നിവയാണ് സംഭവത്തിന് കാരണമായതെന്ന് എൻഎച്ച്എഐ പ്രസ്താവനയിൽ പറയുന്നു.
NHAI has debarred Megha Engineering (MEIL) for one year from new tenders due to a slope collapse on NH-66 in Kerala, citing poor design and inadequate drainage.