ലക്ഷ്വറി പെർഫ്യൂം ബ്രാൻഡായ ഫ്രാഗ്രൻസ് വേൾഡ് (Fragrance World) സ്ഥാപകനായ മൂസ ഹാജി എന്ന പോളണ്ട് മൂസ സംരംഭക ലോകത്തെ പരിചിത നാമമാണ്. ബിസിനസ്സിനു പുറമേ അദ്ദേഹത്തെ വാർത്തകളിൽ ഇടംപിടിപ്പിക്കുന്ന ഒന്നു കൂടിയുണ്ട്-വാഹനപ്രേമം. നിരവധി ലക്ഷ്വറി കാറുകൾ സ്വന്തമായുള്ള അദ്ദേഹം ഇപ്പോൾ അക്കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ്. ആറ് കോടി രൂപ വില വരുന്ന റോസ് ഗോൾഡ് Bentley Bentayga EWB സിഗ്നേച്ചർ എഡിഷനാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. വാഹനം സ്വന്തമാക്കുന്നതിനായി അദ്ദേഹം ഷോറൂമിലേക്ക് എത്തിയത് ഹെലികോപ്റ്ററിലാണ്. പുതിയ കാറിനൊപ്പം ആ വരവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

യുഎഇ ആസ്ഥാനമായുള്ള ആഢംബര പെർഫ്യൂം ബ്രാൻഡ് ഫ്രാഗ്രൻസ് വേൾഡ് സ്ഥാപകനാണ് മൂസ ഹാജി. 2022ൽ 300 ദശലക്ഷം ദിർഹത്തിന്റെ കയറ്റുമതി മൂല്യമുണ്ടായിരുന്ന കമ്പനി ഇത് 2023ൽ 375 ദശലക്ഷം ദിർഹമായി (ഏകദേശം 850 കോടി രൂപ) വർദ്ധിപ്പിച്ചു. നിലവിൽ കമ്പനി 125ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തും അദ്ദേഹത്തിന് വൻ നിക്ഷേപമുണ്ട്.

ആഢംബര കാറുകളുടെ വമ്പൻ ശേഖരമാണ് മൂസ ഹാജിക്കുള്ളത്. മിക്ക വാഹനങ്ങളും ദുബായിലാണ്. റോൾസ് റോയ്‌സ് കള്ളിനൻ എസ്‌യുവി, ബെന്റ്ലി ബെന്റേഗ, റേഞ്ച് റോവർ എസ്‌യുവി, ലെക്സസ് എസ്‌യുവി, മെഴ്‌സിഡേഴ്സ് ജി-വാഗൺ G63 AMG തുടങ്ങിയവയാണ് അവയിൽ ചിലത്. ഇപ്പോൾ സ്വന്തമാക്കിയ റോസ് ഗോൾഡ് ബെന്റ്ലി ബെന്റേഗ EWB സിഗ്നേച്ചർ എഡിഷൻ കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ് എന്നാണ് റിപ്പോർട്ട്. 550 പിഎസ് എഞ്ചിനും 770 എൻഎം ടോർക്കുമാണ് ഈ ബെന്റ്ലിയുടെ സവിശേഷത. 

Kerala-based entrepreneur Poland Moosa (Moosa Haji), founder of Fragrance World, made headlines by arriving via helicopter to collect his new ₹6 crore rose-gold Bentley Bentayga EWB Signature Edition, adding to his impressive luxury car collection.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version