പൂനവാല എഞ്ചിനീയറിങ് ഗ്രൂപ്പ് എംഡി യൊഹാൻ പൂനവാല വലിയ കാർപ്രേമി കൂടിയാണ്. നിരവധി വിന്റേജ് വാഹനങ്ങളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. ക്ലാസിക് കാറുകളുടെ നിരവധി മത്സരങ്ങളിലും അദ്ദേഹം സമ്മാനാർഹനായിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള ഒരു അവാർഡ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. മാൾട്ടയിൽ നടന്ന വല്ലെറ്റ കോൺകോർസിലാണ് അദ്ദേഹത്തിന്റെ 1949 മോഡൽ റോൾസ് റോയ്‌സ് സിൽവർ റൈത്ത് ഡ്രോപ്പ്ഹെഡ് കൂപ്പെ ‘ഓവറോൾ ബെസ്റ്റ് ഇൻ ഷോ’ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മൈസൂർ മഹാരാജാവിനായി നിർമിച്ച ഈ റോൾസ് റോയ്‌സ് യൊഹാന്റെ ശേഖരത്തിലുള്ള ഏറ്റവും അപൂർവ വാഹനങ്ങളിൽ ഒന്നാണ്. കാർണേഷൻ റെഡ് നിറത്തിലുള്ള കാറിന് ചാരനിറത്തിലുള്ള ലെതർ ഇന്റീരിയറുകളാണ് ഉള്ളത്. രാജകീയ ഫലകങ്ങൾ മുതലുള്ള എല്ലാ യഥാർത്ഥ രാജകീയ ഘടകങ്ങളും ഇപ്പോഴും കാറിൽ നിലനിർത്തിയിട്ടുമുണ്ട്.

ക്ലാസിക് കാർ പ്രേമികൾക്കു വേണ്ടിയുള്ള യൂറോപ്പിലെ ഏറ്റവും മികച്ച ഇവന്റുകളിലൊന്നാണ് വല്ലെറ്റ കോൺകോർസ്. ലോകമെമ്പാടുമുള്ള മികച്ച കാർ കളക്ടർമാരാണ് ഇവന്റിൽ പങ്കെടുക്കാറുള്ളത്. ഈ വിജയം കാറിന്റെ മഹത്തായ ചരിത്രത്തെ ആഘോഷിക്കുന്നതാണെന്ന് യൊഹാൻ പ്രതികരിച്ചു. ഇന്ത്യയുടെ സമ്പന്നമായ മോട്ടോർ വാഹന പാരമ്പര്യത്തിലേക്ക് വെളിച്ചം വീശുന്നതുമാണ് നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share.

Comments are closed.

Exit mobile version