പാപ്പരായ വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡ് (Vidarbha Industries Power Ltd) ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളുമായി അദാനി പവർ ലിമിറ്റഡ് (Adani Power Ltd). അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് പവർ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായിരുന്നു വിദർഭ പവർ. കമ്പനി ഏറ്റെടുക്കുന്നതിനായുള്ള അദാനി പവറിന്റെ 4000 കോടി റെസല്യൂഷന്‍ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകി.

കമ്പനി ഏറ്റെടുക്കുന്നതിന് അദാനി പവർ 4000 കോടി രൂപ നൽകും. നാഗ്പൂരിൽ 600 മെഗാവാട്ട് താപവൈദ്യുത നിലയമടക്കം വിദർഭ ഇൻഡസ്ട്രീസിന് കീഴിലുണ്ട്. റെസല്യൂഷൻ പദ്ധതിക്ക് 100% വോട്ടിംഗ് വിഹിതം ലഭിച്ചു. റെസല്യൂഷൻ പുനരുജ്ജീവനത്തിന് അനുയോജ്യമാണെന്ന് ട്രൈബ്യൂണലും കണ്ടെത്തി. വിദർഭ ഇൻഡസ്ട്രീസ് പവറിന് നിലവിൽ 6753 കോടി രൂപയുടെ ബാധ്യതയാണ് ഉള്ളത്.
Adani Power has received NCLT approval to acquire Vidarbha Industries Power Ltd (VIPL), a former Reliance Power subsidiary, for ₹4,000 crore, boosting its thermal power portfolio.