മമ്മൂട്ടിയെന്ന പേരിന് മലയാളിക്കിടയിൽ മുഖവുര ആവശ്യമില്ല. പേരിനും പെരുമയ്ക്കും ഒപ്പം സമ്പത്തിലും താരം മെഗാസ്റ്റാറാണ്. 340 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.

മമ്മൂട്ടിയുടെ ഏറ്റവും വമ്പൻ ആസ്തികളിലൊന്ന് കൊച്ചിയിലെ കടവന്ത്രയിലുള്ള ലേക്ക്സൈഡ് ബംഗ്ലാവാണ്. 4 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് പരിസ്ഥിതി സൗഹാർദപരമായാണ് നിർമിച്ചിരിക്കുന്നത്. മിനിമലിസ്റ്റ്-മോഡേൺ ഇന്റീരിയറാണ് ഇതിന്റെ ഡിസൈൻ സവിശേഷത. ഇതിലെ ചില ഭാഗങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നതും മകൻ ദുൽഖറിന്റെ ഭാര്യ അമൽ സൂഫിയ ആണെന്നാണ് റിപ്പോർട്ട്. കേരളത്തിന് അകത്തും പുറത്തും നിരവധി റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും താരത്തിനുണ്ട്. കൊച്ചി, ചെന്നൈ, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലായാണ് അദ്ദേഹത്തിന്റെ പ്രധാന റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ.
വാഹനപ്രേമത്തിന്റെ പേരിലും മമ്മൂട്ടി ശ്രദ്ധ നേടാറുണ്ട്. ആഢംബര വാഹനങ്ങളുടെ ഷോറൂം എന്നാണ് അടുത്തിടെ ഒരു ഓട്ടോ നിരൂപകൻ അദ്ദേഹത്തിന്റെ വാഹനശേഖരത്തെ വിശേഷിപ്പിച്ചത്. ജി-ക്ലാസ് മെഴ്‌സിഡേഴ്സ്, റേഞ്ച് റോവർ സ്‌പോർട്, ജാഗ്വാർ എഫ്-ടൈപ്പ്, മിത്സുബിഷി പജേറോ സ്പോർട്ട്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മിനി കൂപ്പർ എസ്, ഓഡി എ7, ജാഗ്വാർ എക്സ്ജെ, ബിഎംഡബ്ല്യു ഇ46 എം3 എന്നിങ്ങനെ വാഹനനിര നീളും.
Explore Malayalam superstar Mammootty’s remarkable 50-year career, his ₹340 crore net worth, eco-friendly luxury home in Kochi, extensive real estate investments, and impressive car collection.