ഔദ്യോഗിക ഇന്ത്യാപ്രവേശനത്തിന് ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് വാഹനനിർമാതാക്കളായ ടെസ്‌ല. ജൂലൈ മാസത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായ ഇന്ത്യയിൽ കമ്പനി ആദ്യ ഷോറൂമുകൾ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. യൂറോപ്യൻ, ചൈനീസ് വിപണികളിലെ വിൽപ്പന കുറയുന്ന സാഹചര്യത്തിൽ കമ്പനി വിപുലീകരണത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ടെസ്‌ല ഷോറൂം ജൂലൈ മുതൽ, Tesla to open Indian showrooms in July

ജൂലൈ മാസം പകുതിയോടെ മുംബൈയിൽ കമ്പനിയുടെ ആദ്യ റീട്ടെയിൽ ലൊക്കേഷൻ ആരംഭിക്കും. തുടർന്ന് ന്യൂഡൽഹിയിലും ഔട്ട്‌ലെറ്റ് തുടങ്ങും. ഇതിനായി സൂപ്പർചാർജർ യൂണിറ്റുകൾ, വാഹന ആക്‌സസറികൾ, ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, സ്പെയർ പാർട്‌സ് എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ കമ്പനി ഇറക്കുമതി ചെയ്തുകഴിഞ്ഞു.  അമേരിക്ക, ചൈന, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നാണ് ടെസ്‌ല ഇറക്കുമതി.

ടെസ്‌ലയുടെ ആദ്യ വാഹനങ്ങളും ഇന്ത്യയിലേക്ക് എത്തി. കമ്പനിയുടെ ചൈനീസ് നിർമ്മാണ കേന്ദ്രത്തിൽ നിന്നുള്ള മോഡൽ Y റിയർ-വീൽ ഡ്രൈവ് എസ്‌യുവികളാണ് ഇന്ത്യയിൽ വിൽപനയ്ക്കായി എത്തിച്ചതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണിത്. ഏതാണ്ട് 50 ലക്ഷം രൂപ മുതലാകും പ്രാരംഭ വില എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.

Tesla is set to enter India in July 2024 with showrooms in Mumbai and New Delhi, importing Model Y SUVs. Learn about the challenges of high import duties and the absence of local manufacturing plans.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version