വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിച്ച കുടുംബങ്ങളുടെ പുനരധിവാസത്തിനായി പത്ത് കോടി രൂപ കൂടി അനുവദിച്ച് കർണാടകയിലെ കോൺഗ്രസ് സർക്കാർ. കർണാടക നിയമസഭയിൽ അവതരിപ്പിച്ച 2025-26 സാമ്പത്തിക വർഷത്തെ മൂന്നാമത്തെയും അവസാനത്തെയും സപ്ലിമെന്ററി എസ്റ്റിമേറ്റിലാണ് തുക വകയിരുത്തിയിരിക്കുന്നത്. ആകെ 14,767.89 കോടി രൂപയുടെ സപ്ലിമെന്ററി എസ്റ്റിമേറ്റാണ് സഭയിൽ സമർപ്പിച്ചത്.

Karnataka supplementary grant Wayanad rehabilitation

ദുരന്തബാധിതർക്കായി 100 വീടുകൾ നിർമിച്ച് നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി സ്ഥലം വാങ്ങുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കുമായി കേരള സർക്കാരിന്റെ അനുമതിയും മാർഗനിർദേശങ്ങളും തേടിക്കൊണ്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തു. ഈ പദ്ധതിയുടെ ഭാഗമായുള്ള അധിക ധനസഹായമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഈ സാമ്പത്തിക സഹായത്തിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്

The Karnataka government approves an additional ₹10 crore for the rehabilitation of Wayanad landslide victims. This grant is part of the 2025-26 supplementary estimates presented in the Assembly

Share.

Comments are closed.

Exit mobile version