ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീലീല. ഇതിനോടകംതന്നെ രവി തേജ, ബാലകൃഷ്ണ, മഹേഷ് ബാബു, പവൻ കല്യാൺ തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം ശ്രീലീല അഭിനയിച്ചു കഴിഞ്ഞു. 2019ലാണ് ശ്രീലീല അഭിനയരംഗത്തെത്തുന്നത്. കിസ്, ഭരാത്തെ തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു ഇത്. പിന്നീട് ധമാക്ക, ഭഗവന്ത് കേസരി തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ ഭാഗമായി. ഇവയിൽ മിക്കവയും വമ്പൻ ബോക്സോഫീസ് നേട്ടങ്ങളും ഉണ്ടാക്കി. 366 കോടി രൂപയോളമാണ് ശ്രീലീല ഭാഗമായ ചിത്രങ്ങളുടെ ഇതുവരെയുള്ള ബോക്സോഫീസ് കലക്ഷൻ.

പ്രശസ്തി വർധിച്ചതോടെ താരത്തിന്റെ സമ്പാദ്യവും ഉയരുകയാണ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 15 കോടി രൂപയോളമാണ് താരത്തിന്റെ ആസ്തി. തുടക്കത്തിൽ ഒരു ചിത്രത്തിന് നാലു ലക്ഷം രൂപ പ്രതിഫലം പറ്റിയിരുന്ന താരം ഇപ്പോൾ ഒറ്റ ചിത്രത്തിനു സമ്പാദിക്കുന്നത് 1.5 കോടിക്കും നാല് കോടി രൂപയ്ക്കും ഇടയിലാണ്. പുഷ്പ ടൂവിലെ ഡാൻസ് നമ്പറിനു മാത്രം താരം 2 കോടി രൂപ പ്രതിഫലം പറ്റിയതായാണ് റിപ്പോർട്ട്. ആഷിഖി ത്രീയിലൂടെ ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് താരം.

Sreeleela rapidly rises in Indian cinema with over ₹366 crore box office, a net worth of ₹15 crore, and a Bollywood debut opposite Kartik Aaryan in Aashiqui 3.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version