ടൈറ്റൻസ് സ്പേസ് മിഷന്റെ ബഹിരാകാശ യാത്രികയാകാൻ ആന്ധ്ര സ്വദേശിനിയായ ജാൻവി ഡാംഗെറ്റി. യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ ഗവേഷണ ഏജൻസി ടൈറ്റൻ സ്‌പേസ് ഇൻഡസ്ട്രീസിന്റെ (TSI) ബഹിരാകാശ ദൗത്യത്തിനായുള്ള ആസ്ട്രോനട്ട് കാൻഡിഡേറ്റ് (ASCAN) ആയാണ് 23കാരിയായ ജാൻവി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ടൈറ്റൻസ് സ്പേസ് മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ജാൻവി , Andhra girl Jahnavi to be astronaut

അനലോഗ് ആസ്ട്രോനോട്ട് ആയ ടൈറ്റൻ സ്‌പെയ്‌സിന്റെ ആസ്‌കാൻ പ്രോഗ്രാമിലൂടെ ബഹിരാകാശ പരിശീലനം നേടും. 2029ൽ വിക്ഷേപിക്കുന്ന ദൗത്യത്തിനായാണ് പരിശീലനം. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ പാലകൊല്ലു സ്വദേശിയാണ് ജാൻവി. ജാൻവിയെ ആസ്കാൻ പരിശീലനത്തിന് തിരഞ്ഞെടുത്തതായി ടിഎസ്ഐയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

2026 മുതൽ അടുത്ത മൂന്ന് വർഷത്തേക്ക് ടൈറ്റൻ സ്‌പെയ്‌സിന്റെ ആസ്കാൻ പ്രോഗ്രാമിലൂടെ ബഹിരാകാശ പരിശീലനം നടത്തുമെന്ന് ജാൻവി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഫ്ലൈറ്റ് സിമുലേഷൻ, സ്പേസ് ക്രാഫ്റ്റ് പ്രൊസീജേർസ്, സർവൈവൽ ട്രെയിനിങ് തുടങ്ങിയ പരിശീലനങ്ങളാണ് നടത്തുക. അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന ടൈറ്റൻസ് സ്‌പേസ് ഓർബിറ്റൽ ഫ്ലൈറ്റ് സയന്റിഫിക് റിസേർച്ച്, ഹ്യൂമൻ സ്പേസ്ഫ്ലൈറ്റ് അഡ്വാൻസ്മെന്റ് എന്നിവയിൽ നിർണായകമാണെന്ന് ജാൻവി കൂട്ടിച്ചേർത്തു.

2022ൽ പോളണ്ടിലെ ക്രാക്കോവിലുള്ള അനലോഗ് ആസ്ട്രോനട്ട് ട്രെയിനിങ് സെന്ററിൽ (AATC) നിന്നാണ് ജാൻവി അനലോഗ് ആസ്ട്രോനട്ട് പ്രോഗ്രാം പൂർത്തിയാക്കിയത്. ഈ കേന്ദ്രത്തിൽ നിന്നും പരിശീലനം പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അനലോഗ് ആസ്ട്രനോട്ട് കൂടിയാണ് ജാൻവി.

നാസ മുതിർന്ന ബഹിരാകാശയാത്രികൻ കേണൽ വില്യം മക്. ആർതർ ജൂനിയറാണ് ദൗത്യത്തിന് നേതൃത്വം നൽകുക. ടൈറ്റൻസ് ബഹിരാകാശ ദൗത്യത്തിന്റെ മുഖ്യ ബഹിരാകാശയാത്രികനാണ് അദ്ദേഹം. 

Andhra native Janhavi Dangeti, 23, has been selected as an Astronaut Candidate (ASCAN) for Titan Space Industries’ (TSI) mission, set for launch in 2029. She will undergo rigorous space training, becoming one of the youngest analog astronauts.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version