സിജി ഹോസ്പിറ്റാലിറ്റിയുടെ (CG Hospitality) സിഇഒ ആയ രാഹുൽ ചൗധരി നേപ്പാളിലെ പ്രശസ്തമായ ചൗധരി ഗ്രൂപ്പിന്റെ നാലാം തലമുറ അംഗമാണ്. 140 വർഷം പഴക്കമുള്ള ചൗധരി ഗ്രൂപ്പ് ദക്ഷിണേഷ്യയിലെ ഏറ്റവും ശക്തമായ വ്യവസായ പ്രമുഖരിൽ ഒന്നാണ്.

27 വർഷങ്ങൾക്കു മുൻപാണ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് കടന്നത്. 2006ൽ യുഎസ്സിൽ മിയാമി സർവകലാശാലയിലെ പഠനസമയത്തുമുതൽ രാഹുൽ ബിസിനസ് രംഗത്ത് ശ്രദ്ധ കൊടുത്തിരുന്നു. വലിയ ബിസിനസ് കുടുംബത്തിലെ അംഗമായിട്ടും സാധാരണ നിലയിലുള്ള വിദ്യാർത്ഥി ജീവിതമായിരുന്നു രാഹുൽ യുഎസ്സിൽ നയിച്ചത്. ഡിഷ് വാഷിംഗ്, ഫ്ലോർ ക്ലീനിംഗ് പോലുള്ള ജോലികൾ അന്ന് ചെയ്തിരുന്നതായി രാഹുൽ ഓർക്കുന്നു. പഠനത്തിനും പാർട് ടൈം ജോലിക്കുമൊപ്പം നിക്ഷേപ അവസരങ്ങളും രാഹുൽ അന്നേ തേടിയിരുന്നു.

അങ്ങനെ കൈവന്ന നിക്ഷേപ അവസരമാണ് രാഹുലിന്റെയും സിജി ഹോസ്പിറ്റാലിറ്റിയുടെയും വളർച്ചയിൽ നിർണായകമായത്. അഞ്ച് ഹോട്ടലുകളിൽ നിക്ഷേപിച്ച് ആരംഭിച്ച സംരംഭം ഇന്ന് 12 രാജ്യങ്ങളിലായി 195 ഹോട്ടലുകളുടെ ശ്രദ്ധേയമായ പോർട്ട്‌ഫോളിയോയിലേക്ക് വളർന്നു. വെറും 27 വർഷം കൊണ്ടാണ് ഈ നേട്ടം എന്നത് അഭിമാനകരമാണെന്ന് നിലവിൽ സിജി കോർപറേഷൻ ഗ്ലോബൽ സിഇഒ കൂടിയായ രാഹുൽ പറഞ്ഞു.

79 ബ്രാൻഡുകളും 13000 ജീവനക്കാരുമുള്ള ചൗധരി ഗ്രൂപ്പ് ഫോർബ്സ് പട്ടികയിൽ ഇടം നേടിയ ആദ്യ നേപ്പാൾ ബില്യൺ ഡോളർ കോർപറേഷനാണ്. കൺസ്യൂമർ ഗുഡ്സ്, ഫിനാൻസ്, ബാങ്കിങ്, ടെലികോം മേഖലകളിലും ഗ്രൂപ്പ് ശക്തമായ സ്വാധീനം സൃഷ്ടിക്കുന്നു

Rahul Chaudhary, CEO of CG Hospitality, details the group’s journey from 5 to 195 hotels, his strategic vision for 700 hotels by 2030, and the focus on purpose-driven growth in emerging markets.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version