മലയാളി ഡ്രൈവർക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 35 ലക്ഷം രൂപയുടെ ഭാഗ്യം. ബിഗ്ടിക്കറ്റിലെ സൗജന്യ ടിക്കറ്റിലാണ് ദുബായിലെ മലയാളി ഡ്രൈവറായ നൗഷാദ് ചാത്തേരിക്ക് 150,000 ദിർഹം സമ്മാനം അടിച്ചത്. കുറേ വർഷങ്ങളായി ബിഗ്ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്ന നൗഷാദിന് ഒടുവിൽ ഭാഗ്യം പിന്തുണയ്ക്കുകയായിരുന്നു. അബുദാബി ബിഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോ സീരീസ് 276 ലെ ഏറ്റവും പുതിയ വിജയികളിലാണ്  നൗഷാദ് സമ്മാനാർഹനായത്. 37 വയസ്സുള്ള നൗഷാദ് ദുബായിൽ ഡ്രൈവറായി ജോലിനോക്കുകയാണ്.  
ബിഗ് ടിക്കറ്റിലെ വിജയം അറിയച്ചുകൊണ്ട് അവതാരകനായ റിച്ചാർഡ് നൗഷാദിനെ വിളിച്ചെങ്കിലും കിട്ടിയല്ല. സംഘാടകർ ഏറെ പ്രാവശ്യം ഫോണിൽ ശ്രമിച്ചശേഷമാണ് നൗഷാദിനെ കണക്റ്റ് ചെയ്യാനായത്. പത്തിരുപത് വർഷം മുമ്പാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി കേട്ടത്, അതിനുശേഷം ടിക്കറ്റുകൾ വാങ്ങുന്നു – ചിലപ്പോൾ ഒറ്റയ്ക്ക് വാങ്ങും, മറ്റ് ചിലപ്പോൾ 10 സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പിനൊപ്പവും- നൗഷാദ് പറഞ്ഞു.
” ചെറിയൊരു വിജയമാണെങ്കിലും എനിക്ക് ശരിക്കും സന്തോഷമുണ്ട്. ശ്രമം തുടരും. ഗ്രാന്റ് പ്രൈസ് ആണ് ലക്ഷ്യം” നൗഷാദ് പറയുന്നു. 2 വാങ്ങിയാൽ 4 ടിക്കറ്റ് സൗജന്യമായി കിട്ടുന്ന ബണ്ടിലാണ് നൗഷാദ് വാങ്ങിയത്. അതിൽ സൗജന്യ ടിക്കറ്റിലാണ് 30 ലക്ഷത്തിന്റെ വിജയം അടിച്ചത്.

Malayali driver Noushad Chathery in Dubai wins 150,000 dirhams (approx. 35 lakhs INR) in the Abu Dhabi Big Ticket e-draw. Learn how his free ticket brought him luck.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version