പത്ത് വർഷങ്ങൾക്കിടെയുള്ള ഏറ്റവും ദൈർഘ്യമേറിയ വിദേശയാത്രയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാളെ ആരംഭിക്കുന്ന വിദേശ സന്ദർശനത്തിൽ എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുക. ബ്രസീലിലെ റിയോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ അടക്കം മോഡി പങ്കെടുക്കും. ബ്രസീലിനു പുറമേ ഘാന, ട്രിനിഡാഡ് ആൻഡ് ടുബാഗോ, അർജന്റീന, നമീബിയ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും.

ഘാനയിൽ നിന്നാണ് വിദേശപര്യടനം ആരംഭിക്കുക. 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്. ജൂലൈ മൂന്ന്, നാല് തീയതികളിൽ പ്രധാനമന്ത്രി ട്രിനിഡാഡ് ആൻഡ് ടുബാഗോ സന്ദർശിക്കും. 26 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ട്രിനിഡാഡ് സന്ദർശിക്കുന്നു എന്ന സവിശേഷതയുമുണ്ട്. ജൂലൈ നാല് മുതൽ അഞ്ച് വരെയാണ് അർജന്റീന സന്ദർശനം. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ മോഡി പ്രധാനമന്ത്രിയും പ്രസിഡന്റുമായി ചർച്ച ചെയ്യും.
6, 7 തീയതികളിൽ ബ്രസീലിലെ റിയോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയോട് അനുബന്ധിച്ചാണ് മോഡി ബ്രസീൽ സന്ദർശിക്കുന്നത്. സന്ദർശനത്തിന്റെ അവസാനദിവസമായ ജൂലൈ ഒൻപതിന് പ്രധാനമന്ത്രി നമീബിയ സന്ദർശിക്കും. മോഡിയുടെ ആദ്യ നമീബിയ സന്ദർശനം കൂടിയാണിത്.
Prime Minister Narendra Modi embarks on an eight-day, five-nation diplomatic tour from July 2-9, visiting Ghana, Trinidad and Tobago, Argentina, Brazil (for the 17th BRICS Summit), and Namibia, aiming to deepen India’s engagement with the Global South