മിഡിൽ ഈസ്റ്റിലെ ആദ്യ ഡിസ്നി തീം പാർക്ക് അബുദാബി യാസ് ഐലൻഡിൽ നിർമാണം ആരംഭിക്കാൻ ഒരുങ്ങുകയാണ്. 16 വർഷങ്ങൾക്കു ശേഷമാണ് ഡിസ്നി ഒരു പുതിയ തീം പാർക്ക് പ്രഖ്യാപിക്കുന്നത്. ക്ലാസിക് ഡിസ്നി മാജിക്കിനൊപ്പം എമിറാത്തി ശൈലിയും ചേരുന്ന അനുഭവമാണ് പുതിയ തീം പാർക്കിന്റെ സവിശേഷത.

യുഎഇയുടെ സമ്പന്ന സംസ്കാരവും ഡിസ്നിയുടെ ഐക്കണിക് വിനോദവും സമന്വയിപ്പിക്കുകയാണ് യാസ് ഐലൻഡിലെ ഡിസ്നി പാർക്കിന്റെ ലക്ഷ്യമെന്ന് ഡിസ്നിയുമായി പങ്കാളിത്തമുള്ള അബുദാബി ആസ്ഥാനമായുള്ള മിറാൽ സിഇഒ ഡോ. മുഹമ്മദ് അബ്ദല്ല അൽ സാബി പറഞ്ഞു.

ഏപ്രിലിൽ ഒപ്പുവെച്ച പദ്ധതി നിലവിൽ ഡിസൈൻ ഘട്ടത്തിലാണ്. പാർക്കിൽ നവീനാനുഭവങ്ങൾ  ഒരുക്കുന്നതിനായി ഡിസ്നി-മിറാൽ വികസന ടീമുകൾ പതിവായി വർക്ക്ഷോപ്പുകൾ നടത്തുന്നു. ലോകമെമ്പാടുമുള്ള ഡിസ്നിയുടെ പതിമൂന്നാമത്തെ തീം പാർക്കാകും ഇത്. യാസ് ഐലൻഡിനെ ആഗോള ഫാമിലി എന്റർടെയ്ൻമെന്റ് കേന്ദ്രമായി മാറ്റുന്നതിൽ പദ്ധതി പ്രധാന പങ്ക് വഹിക്കും-അദ്ദേഹം പറഞ്ഞു.

Disney is opening its first new theme park in 16 years on Yas Island, Abu Dhabi, blending Emirati culture with Disney magic. Learn about its strategic location, Miral’s role, and the park’s impact on regional tourism.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version