വിമാനത്താവളത്തിനോട് ചേർന്ന് ഐടി പാർക്ക്‌ സ്ഥാപിക്കാനുള്ള പ്രാഥമിക ശ്രമങ്ങൾ ആരംഭിച്ച് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL). വിമാനത്താവളത്തിന്റെ ഭൂമി പരമാവധി പ്രയോജനപ്പെടുത്തിയാണ് ഐടി പാർക്ക് വരിക. വിമാനത്താവളത്തിന്റെ 20 ഏക്കർ ഭൂമിയിൽ പുതിയ ഐടി പാർക്ക് സ്ഥാപിക്കുകയാണ് സിയാലിന്റെ ലക്ഷ്യം. പദ്ധതിക്കായി സാധ്യതാപഠനം നടത്തും. ഇതിന് കൺസൾട്ടൻസികളെ തിരഞ്ഞെടുക്കുന്നതിനായി ടെൻഡർ പുറപ്പെടുവിച്ചിട്ടുണ്ട്. സാധ്യതാപഠനത്തിൽ ഐടി/ഐടി അധിഷ്‌ഠിത സേവനങ്ങൾക്കുള്ള പാർക്കിന്റെ മാസ്റ്റർപ്ലാനും തയ്യാറാക്കും. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

മികച്ച കണക്ടിവിറ്റിക്കൊപ്പം പ്രദേശത്ത് നിലവിലുള്ള താമസസൗകര്യങ്ങളും ഐടി പാർക്ക് പദ്ധതിക്ക് അനുകൂല ഘടകമാണ്. കേരളത്തിന്റെ ഐടി മേഖലയിൽ കുതിപ്പ് സൃഷ്ടിക്കാൻ പദ്ധതി യാഥാർഥ്യമാകുന്നതിലൂടെ സാധ്യമാകും എന്നാണ് വിലയിരുത്തൽ. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാൽ 2.0 പദ്ധതി കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ ഐടി പാർക്ക് സ്ഥാപിക്കാനുള്ള പ്രാഥമിക ശ്രമങ്ങൾ സിയാൽ ആരംഭിച്ചിരിക്കുന്നത്.

Kerala’s Chief Minister announced the state’s IT exports are nearing ₹1 lakh crore, as he inaugurated Zoho Corporation’s R&D center in Kottarakkara, highlighting KSUM’s partnership with Zoho and a significant startup acquisition.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version