നടൻ മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്കെത്തുന്നു എന്ന വാർത്ത ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ അഭിനയജീവിതത്തിന് തുടക്കം കുറിക്കുക. 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് തുടക്കം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ തന്നെയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

എഴുത്തുകാരി, ചിത്രകാരി എന്നീ നിലകളിലും വിസ്മയ കഴിവുതെളിയിച്ചിട്ടുണ്ട്. വിസ്മയയുടെ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർ ഡസ്റ്റ്’ എന്ന കവിതാസമാഹാരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചൻ വിസ്മയയുടെ കവിതകളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപുറമേ മുവായ് തായ് എന്ന തായ് ആയോധനകലയും അഭ്യസിച്ചിട്ടുള്ള വിസ്മയ അടുത്തിടെ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഊട്ടിയിലെ ഹെബ്രോൺ സ്കൂളിൽ പഠിച്ച വിസ്മയ പിന്നീട് ബിരുദ പഠനത്തിനു ശേഷം ആർട്ട്, പെർഫോർമൻസ് രംഗത്തേക്കെത്തി. പ്രേഗ്, ന്യൂയോർക്ക്, ലണ്ടൺ എന്നിവിടങ്ങളിലെ നിരവധി സ്പെഷ്യലൈസ്ഡ് പ്രോഗ്രാമുകളിലൂടെയായിരുന്നു വിസ്മയയുടെ കലാലോകത്തെ യാത്രയും പരിശീലനവും. തായ്ലാൻഡിലെ ഫിറ്റ്കോ ക്യാംപിലൂടെയാണ് വിസ്മയ ആയോധനകലയായ മുവായ് തായ് പരിശീലനം നേടിയത്.  

Vismaya Mohanlal, daughter of actor Mohanlal, is set to make her acting debut in the film ‘Thudakkam,’ produced by Aashirvad Cinemas and directed by Jude Anthany Joseph. Learn more about her multifaceted talents.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version