കണ്ടെയ്നർ കൈകാര്യ ശേഷിയിൽ റെക്കോർഡ് ഇട്ട് ജവഹർലാൽ നെഹ്‌റു തുറമുഖം (JNPA). നവി മുംബൈയിലെ ജെഎൻപിഎ 10 ദശലക്ഷം ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്യൽ ശേഷിയുള്ള രാജ്യത്തെ ആദ്യ തുറമുഖമായി മാറിയിരിക്കുകയാണ്.

അടുത്തിടെ നടന്ന വിപുലീകരണത്തോടെയാണ് തുറമുഖം 10.4 ദശലക്ഷം ടിഇയു ശേഷിയിലേക്ക് ഉയർന്നത്. അഞ്ച് കണ്ടെയ്നർ ടെർമിനലുകളും രണ്ട് ലിക്വിഡ് കാർഗോ ടെർമിനലുകളും രണ്ട് ജനറൽ കാർഗോ ടെർമിനലുകളുമാണ് ജെഎൻപിഎ പ്രവർത്തിപ്പിക്കുന്നത്.
2024ൽ ഇന്ത്യയിലെ കണ്ടെയ്‌നർ ഗതാഗതത്തിന്റെ പകുതിയിലധികവും കൈകാര്യം ചെയ്തത് ജെഎൻപിഎയാണ്. ഏതാണ്ട് 7.05 ദശലക്ഷം ടിഇയുക്കളാണ് പ്രോസസ്സ് ചെയ്തത്. 2025–26 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 15.39 ദശലക്ഷം ടൺ കണ്ടെയ്‌നറുകളും മൊത്തം 16.64 ദശലക്ഷം ടൺ ചരക്കും നീക്കി.
The Jawaharlal Nehru Port Authority (JNPA) has become India’s first port to surpass 10 million TEUs in container handling capacity, reaching 10.4 million TEUs. Learn about its significant role in India’s container traffic, comparison with Mundra Port, and future expansion plans at Vadhvan Port.