ഇന്റർനേഷണൽ സ്പേസ് സ്റ്റേഷനിൽ (ISS) നിന്നും ഇന്ത്യയിലെ വിദ്യാർത്ഥികളുമായി സംവദിച്ച് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. പ്രധാനമന്ത്രിയുടെ ഓഫീസും നാസയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് കേരളത്തിലും യുപിയുലുമുള്ള വിദ്യാർത്ഥികൾക്ക് ശുഭാംശുവുമായി സംവാദത്തിന് അവസരമൊരുങ്ങിയത്.

തിരുവനന്തപുരത്തെ വിഎസ്എസ്.സി, ല‌ഖ്നൗ ഐഎസ്ആർഒ കേന്ദ്രം എന്നിവയായിരുന്നു സംവാദ വേദി. തിരുവനന്തപുരത്തെ പരിപാടിയിൽ നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും ജില്ലാ കളക്ടറുടെ സൂപ്പർ 100 ഗ്രൂപ്പിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമാണ് പങ്കെടുത്തത്.

ആക്സിയം 4 മിഷൻ കമാൻഡ് ലിങ്കിലൂടെയാണ് ശുഭാംശു വിദ്യാർത്ഥികളുമായി സംവദിച്ചത്. ഉച്ചയ്‌ക്ക് 2.30 മുതൽ 2.40 വരെയായിരുന്നു പരിപാടി. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾ മുൻകൂട്ടി നൽകിയായിരുന്നു സംവാദം.

Indian astronaut Shubhanshu Shukla interacted with students from Kerala and Uttar Pradesh from the International Space Station (ISS) in a joint event organized by the Prime Minister’s Office and NASA.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version