(Bloomberg Billionaire’s list) പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 52 ബില്യൺ ഡോളറിന്റെ ഇടിവാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ പട്ടികയിൽ അദ്ദേഹം 12ആം സ്ഥാനത്താണ്.
ജൂലൈ എട്ടിലെ കണക്ക് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 124 ബില്യൺ ഡോളറാണ്. അതിനു മുൻപത്തെ ആഴ്ച 176 ബില്യൺ ആസ്തി ഉണ്ടായിരുന്നിടത്താണിത്. ഒരാഴ്ചകൊണ്ട് 30 ശതമാനമാണ് സമ്പാദ്യത്തിലെ ഇടിവ്. ഗേറ്റ്സ് ഫൗണ്ടേഷനിലൂടെ (Gates Foundation) ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകുന്ന വൻ സംഭാവനകൾ കാരണമാണ് വ്യക്തിഗത ആസ്തിയിൽ ഇടിവുണ്ടായതെന്നാണ് വിലയിരുത്തൽ.

സമ്പത്തിന്റെ ഭൂരിഭാഗവും അടുത്ത 20 വർഷത്തിനുള്ളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. 2045 വരെ 200 കോടി ഡോളർ ഇത്തരത്തിൽ ചാരിറ്റിക്ക് നൽകും. ആഫ്രിക്കയിലെ വിദ്യാഭ്യാസം അടക്കമുള്ളവയുടെ പുരോഗതിക്ക് വേണ്ടിയാണ് ഇതിൽ കൂടുതലും ചിലവഴിക്കുന്നത്.
Microsoft co-founder Bill Gates is out of the top 10 richest people globally, with his net worth dropping by $52 billion in a week to $124 billion, primarily due to large charitable contributions to the Gates Foundation.