ഇന്ത്യയിൽനിന്ന് ആകാശ് വ്യോമപ്രതിരോധ സംവിധാനം വാങ്ങാനുള്ള ചർച്ചകളിൽ നിന്ന് പിൻവാങ്ങി ബ്രസീൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബ്രസീൽ സന്ദർശന വേളയിലാണ് ആകാശ് മിസൈലിന്റെ കാര്യത്തിൽ ബ്രസീലിന്റെ പുന:പരിശോധന. പകരം ഇറ്റലിയുടെ എൻഹാൻസ്ഡ് മോഡുലർ എയർ ഡിഫൻസ് സൊല്യൂഷൻ (EMADS) പ്രതിരോധ സംവിധാനം വാങ്ങാനാണ് ബ്രസീലിന്റെ പദ്ധതി. അതേസമയം ഇരുരാജ്യങ്ങളും മറ്റ് പ്രതിരോധ കയറ്റുമതികൾക്ക് ധാരണയായിട്ടുണ്ട്. തീര നിരീക്ഷണ സംവിധാനങ്ങൾ, ഗരുഡ അൾട്രാ ലൈറ്റ് വെയ്റ്റ് ആർട്ടില്ലറി ഗൺ എന്നിവ ബ്രസീൽ ഇന്ത്യയിൽ നിന്നും വാങ്ങും. ഇന്ത്യ-ബ്രസീൽ സംയുക്ത ആയുധ വികസന പദ്ധതികളും കൊണ്ടുവരും.

ആകാശ് മിസൈൽ വേണ്ടെന്ന് ബ്രസീൽ, Brazil pauses India missile talks

ഡിആർഡിഒ വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനമായ ആകാശ് ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രസീലും ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിൽ താത്പര്യം പ്രകടിപ്പിച്ചത്. എന്നാൽ ബ്രസീലിന്റെ ആവശ്യങ്ങൾക്ക് കൂടുതൽ അനുയോജ്യം ഇറ്റലിയുടെ എമാഡ്സ് ആണെന്ന സൈന്യത്തിന്റെ വിലയിരുത്തലിനെ തുടർന്നാണ് ഇന്ത്യയിൽനിന്ന് ആകാശ് വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നത് സംബന്ധിച്ച ചർച്ചകൾ നിർത്തിവെച്ചത്.

ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രസീലിൽ എത്തിയത്.

Despite Brazil suspending Akash missile talks, India-Brazil relations strengthen with PM Modi receiving Brazil’s highest civilian honor, a $20 billion trade target, and enhanced defense, clean energy, and counter-terrorism cooperation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version