ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം (Satellite Internet Services) ആരംഭിക്കാൻ ഇലോൺ മസ്കിന്റെ (Elon Musk) സ്റ്റാർലിങ്കിന് (Starlink) അന്തിമ അനുമതി. ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ (Indian National Space Promotion and Authorization Centre, IN-SACE) അനുമതിയാണ് സ്റ്റാർലിങ്കിന് ലഭിച്ചിരിക്കുന്നത്. അഞ്ചു വർഷം കാലാവധിയോടെയാണ് സാറ്റലൈറ്റ് ഓതറൈസേഷൻ അപ്രൂവൽ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം സ്റ്റാർലിങ്കിന് ഇന്ത്യയിൽ സാറ്റലൈറ്റ് സർവീസ് നൽകുന്നതിനായി ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികോമിൽ (Department of Telecom, DoT) നിന്ന് ലൈസൻസ് ലഭിച്ചിരുന്നു. ഇപ്പോൾ സാറ്റലൈറ്റ് ഓതറൈഷൻ അപ്രൂവൽ ലഭിച്ചതോടെ സർവീസ് ആരംഭിക്കുന്നതിനുള്ള ഇൻഫ്രാസ്ട്രക്ചർ ജോലികളിലേക്ക് സ്റ്റാർലിങ്കിന് കടക്കാം. തുടർന്ന് സ്റ്റാർലിങ്കിന് കേന്ദ്ര സർക്കാർ സ്പെക്ട്രം (satcom spectrum) അനുവദിച്ച് നൽകും.

സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ രണ്ട് മാസത്തിനുള്ളിൽ വാണിജ്യ സേവനങ്ങൾ ആരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മികച്ച കണക്റ്റിവിറ്റിയും ഉൾപ്രദേശങ്ങളിലേക്കുള്ള സേവനവും ഉറപ്പാക്കുന്ന സ്റ്റാർലിങ്ക് എന്നാൽ കുറച്ച് ചിലവേറിയതാണ്. പ്രതിമാസ ഡാറ്റാ പ്ലാനിന് സ്റ്റാർലിങ്കിന് 3000 രൂപ ചിലവ് വരും. ഇതിനുപുറമേ സാറ്റലൈറ്റ് ഡിഷ് അടക്കമുള്ള ഹാർഡ്‌വെയർ കിറ്റിന് 30000 രൂപയിലധികം

Starlink, Elon Musk’s satellite internet company, has received final clearance from IN-SPACe to operate in India. With key DoT licenses already secured, Starlink is set to launch its Gen1 LEO satellite services in the coming months, targeting remote areas and enterprise use cases, with partnerships with Jio and Airtel already in place.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version