തിരുവനന്തപുരം ലുലു മാളിൽ (Thiruvananthapuram Lulu mall) ഷോറൂം തുറന്ന് കേരള കയർ കോർപറേഷൻ (Kerala Coir Corporation). കൊയർ ക്രാഫ്റ്റ് ഷോറൂം (Coir Craft Showroom) എന്ന പേരിലാണ് പുതിയ മാട്രസ്സ് എക്സ്പീരിയൻസ് ഷോറൂം ലുലുവിൽ ആരംഭിച്ചിരിക്കുന്നത്.

കേരളത്തിൽ ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം ഒരു അന്തർദേശീയ ഷോപ്പിംഗ് മാളിൽ ഷോറൂം ആരംഭിക്കുന്നത്. 1000 സ്ക്വർ ഫീറ്റിലുള്ള മാട്രസ്സ് എക്സ്പീരിയൻസ് ഷോറൂമാണ് കയർ കോർപറേഷന്റെ നേതൃത്വത്തിൽ ലുലുമാളിൽ തുറന്നിരിക്കുന്നത്.
5000 രൂപ മുതൽ 2 ലക്ഷം രൂപ വിലയുള്ള മെത്തകളാണ് ഷോറൂമിൽ ലഭ്യമാകുക. ഇതിനുപുറമേ കേരളത്തിന്റെ തനത് കയർ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമുള്ള സൗകര്യവും കൊയർ ക്രാഫ്റ്റ് ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഷോറൂമിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു.
Kerala Coir Corporation opens its ‘Coir Craft Showroom’ at Thiruvananthapuram Lulu Mall, marking the first time a public sector undertaking in Kerala has established a presence in an international shopping mall. The showroom offers mattresses and traditional coir products.