തിരുവനന്തപുരം വിമാനത്താവളത്തിൽ (Thiruvananthapuram International Airport) കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ് 35 യുദ്ധവിമാനം (F-35B fighter jet) ഉടനടി മടങ്ങുമെന്ന് റിപ്പോർട്ട്. ഹൈഡ്രോളിക് പ്രശ്നങ്ങൾ കാരണം ഒരു മാസത്തോളമായി തിരുവനന്തപുരത്ത് കുടുങ്ങിയ വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം വിജയത്തോട് അടുക്കുകയാണ്. ഇതോടെ വിമാനം അടുത്ത ആഴ്ചയോടെ തിരികെ കൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.
ബ്രിട്ടനിൽ നിന്നുള്ള വിദഗ്ദ്ധ സംഘമാണ് അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകുന്നത്. എഫ് 35 വിമാനം നിർമിച്ച അമേരിക്കൻ കമ്പനി ലോക്ഹീഡ് മാർട്ടിന്റെ (Lockheed Martin) സാങ്കേതിക വിദഗ്ദ്ധരും സംഘത്തിലുണ്ട്. കഴിഞ്ഞയാഴ്ചയാണ് വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തിയത്. ചാക്കയിലെ രണ്ടാം നമ്പർ ഹാംഗറിനുള്ളിൽ സജ്ജമാക്കിയ പ്രത്യേക കേന്ദ്രത്തിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നത്.
വിമാനം തിരുവന്നതപുരത്ത് കുടുങ്ങിയതോടെ ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി ട്രോളുകൾ നിറഞ്ഞിരുന്നു. ഇതിനൊടുവിലാണ് ഇപ്പോൾ യുദ്ധവിമാനം അറ്റകുറ്റപ്പണി പൂർത്തിയാക്കി തിരികെ രോകാൻ ഒരുങ്ങുന്നതായുള്ള വാർത്തയെത്തുന്നത്.
A British F-35B fighter jet, valued at $115 million, has been stranded at Thiruvananthapuram International Airport for nearly a month due to hydraulic failure, sparking social media humor while UK engineers work on repairs.