അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1000 പുതിയ ട്രെയിനുകൾ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ (Indian Railway). റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw) ആണ് ഇക്കാര്യം അറിയിച്ചത്. യാത്രാശേഷി വർധിപ്പിക്കുക, ചിലവ് കുറയ്ക്കുക യാത്രാനുഭവം മെച്ചപ്പെടുത്തുക എന്നിവയ്ക്കായി റെയിൽവേ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു. 2027ഓടെ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

റെയിൽവേ നിക്ഷേപം 25000 കോടി രൂപയിൽ നിന്ന് 2.52 ലക്ഷം കോടി രൂപയായി ഉയർന്നു. പിപിപികളിൽ (public-private partnership) നിന്ന് 20000 കോടി രൂപ കൂടി ലഭിച്ചു. റെയിൽ എക്സ്പോർട്ട് അടക്കമുള്ള രംഗങ്ങളിൽ ഇന്ത്യൻ റെയിൽവേയെ ആഗോള കേന്ദ്രമാക്കുന്നതിന് നിരവധി പുതിയ പദ്ധതികൾ പരിഗണനയിലുണ്ട്. ഇന്ത്യയിൽ ചിലവ് കുറഞ്ഞ ചരക്കുനീക്കത്തിനായുള്ള ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമായും മാറ്റങ്ങൾ വരും-ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പതിനൊന്ന് വർഷംകൊണ്ട് ഇന്ത്യ 35,000 കിലോമീറ്റർ ട്രാക്കുകൾ പുതുതായി കൊണ്ടുവന്നു. ഇത് ജർമ്മനിയുടെ മുഴുവൻ റെയിൽ ശൃംഖലയുടെയും വലുപ്പത്തിന് തുല്യമാണ്. ഒരൊറ്റ വർഷത്തിനുള്ളിൽ മാത്രം 5,300 കിലോമീറ്റർ ശൃംഖലയാണ് റെയിൽവേ കൂട്ടിച്ചേർത്തത്. വർഷത്തിൽ 30,000 വാഗണുകളും 1,500 ലോക്കോമോട്ടീവുകളും നിർമ്മിക്കുന്നു. ഈ നിർമാണം വടക്കേ അമേരിക്ക, യൂറോപ്പ്