വർഷങ്ങളായി മികച്ച അംഗീകാരങ്ങൾ നേടിയിട്ടുള്ളതാണ് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം. എന്നാൽ ആ മികവിനെ തിരുത്തുന്ന റിപ്പോർട്ടുമായി നീതി ആയോഗ് (NITI Aayog) ആരോഗ്യ ക്ഷേമ സൂചിക. നീതി ആയോഗിന്റെ ഗുഡ് ഹെൽത്ത് ആൻഡ് വെൽബീംഗ് ഇൻഡെക്സിലാണ് (Good health and wellbeing index) കേരളം നാലാമതായിരിക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആരോഗ്യമേഖലയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അശാസ്ത്രീയ പ്രവണതകളാണ് കേരളത്തിന് തിരിച്ചടിയായിരിക്കുന്നത്. രോഗ പ്രതിരോധം, വീടുകളിലെ പ്രസവം, അശാസ്ത്രീയ ചികിത്സാ രീതികളുടെ വർധന എന്നിവയാണ് സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്തിന് തിരിച്ചടിയായത്. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ മികവിനെക്കുറിച്ച് വലിയ ചർച്ചകൾ പുരോഗമിക്കുന്നിതിനിടെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്. എന്നാൽ നീതി ആയോഗ് റേറ്റിങിനായി കണക്കാക്കുന്ന 11 സൂചകങ്ങളിൽ അഞ്ചെണ്ണത്തിൽ കേരളം ഒന്നാമതാണ്.

ഗുജറാത്താണ് പട്ടികിൽ ഒന്നാം സ്ഥാനത്തുള്ളത്. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ നീതി ആയോഗ് പട്ടികയിൽ കേരളത്തേക്കാൾ മികവു പുലർത്തി. 2018 മുതലാണ് ആരോഗ്യ ക്ഷേമ സൂചിക തയ്യാറാക്കിത്തുടങ്ങിയത്. 2019-20ൽ കേരളം പട്ടികയിൽ ഒന്നാമതായിരുന്നു. 

Kerala, long recognized for its strong public health system, has dropped to fourth place in NITI Aayog’s Good Health and Wellbeing Index. Despite excelling in five key indicators, factors like disease prevention, home births, and unscientific treatments have impacted its overall ranking.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version