ടൈഗ്ര (TIGRA) സൂപ്പർ-പ്രീമിയം ഇന്റർസിറ്റി ബസ്സുമായി ഇന്ത്യയിലെ മുൻനിര ബസ്, കോച്ച് നിർമ്മാതാക്കളിലൊന്നായ എംജി ഗ്രൂപ്പ് (MG Group). ബെംഗളൂരു റോയൽ സെനറ്റ് പാലസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് കമ്പനി പുതിയ സൂപ്പർ-പ്രീമിയം ഇന്റർസിറ്റി കോച്ച് അനാച്ഛാദനം ചെയ്തത്. ചടങ്ങിൽ കമ്പനി പുതിയ കോർപ്പറേറ്റ് ഐഡന്റിറ്റിയും അവതരിപ്പിച്ചു. പ്രീമിയം കോച്ച് വിഭാഗത്തിലേക്ക് എംജി പത്ത് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ലോഗോ റീഡിസൈൻ.
ആഭ്യന്തര, അന്തർദേശീയ വിപണികളെ ലക്ഷ്യമിട്ടാണ് എംജി 13.5 മീറ്റർ ടൈഗ്ര സൂപ്പർ-പ്രീമിയം ഇന്റർസിറ്റി ബസ്സുമായി എത്തുന്നത്. ബെലഗാവിയിലെ (Belagavi) നിർമാണകേന്ദ്രത്തിലാണ് സൂപ്പർ-പ്രീമിയം ഇന്റർസിറ്റി വാഹനം നിർമിച്ചത്. ദീർഘദൂര ഇന്റർസിറ്റി, ടൂറിസം ആപ്ലിക്കേഷനുകൾക്കായി രൂപകൽപന ചെയ്തിരിക്കുന്ന ടൈഗ്രയിൽ നിരവധി പ്രീമിയം സവിശേഷതകളാണ് കമ്പനി ഉൾപ്പെടുത്തിയിട്ടുള്ളത്.
എബിഎസ് (ABS) മോൾഡഡ് പ്ലഷ് ഇന്റീരിയറുകൾ, ഇന്റൻഗ്രേറ്റഡ് ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം ബെർത്ത്-സീറ്റ് അപ്ഹോൾസറി തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഇതോടൊപ്പം ഹാർട്ട്ബീറ്റ് സ്റ്റൈൽ ലൈറ്റ് സ്ട്രിപ്പുള്ള മുഴുനീള ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഉയർന്ന നിലവാരമുള്ള പിയു മോൾഡഡ് അസിസ്റ്റൻസ് ഹാൻഡിലുകലാണ് ബസ്സുകളിൽ ഉള്ളത്.
MG Group has unveiled TIGRA, its super-premium intercity coach, along with a refreshed brand identity, at a “RE:BORN” event in Bengaluru. Designed and built at its upgraded Belagavi facility, TIGRA aims to redefine luxury long-distance travel for both Indian and international markets, showcasing MG’s shift towards innovation and premium product offerings.