ഇലോൺ മസ്കിന്റെ (Elon Musk) സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് (Starlink) ഇനി ഖത്തറിലും ലഭ്യമാകും. മസ്കിന്റെ സ്വകാര്യ ബഹിരാകാശ സംരംഭമായ സ്പേസ് എക്സ് (SpaceX) വികസിപ്പിച്ചെടുത്ത സ്റ്റാർലിങ്ക് ഖത്തറിൽ ലോഞ്ച് ചെയ്തതായി മസ്ക് തന്നെയാണ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (social media platform X) പ്രഖ്യാപിച്ചത്.

ഖത്തറിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ സുപ്രധാന നാഴികക്കല്ലാണ് നീക്കമെന്ന് മസ്ക് പറഞ്ഞു. സ്റ്റാർലിങ്ക് ഖത്തറിലുടനീളം പ്രവർത്തനക്ഷമമാണ്. ഈ വരവ് ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഒരുപോലെ ഗുണം ചെയ്യും-അദ്ദേഹം പറഞ്ഞു. നേരത്തെ സ്റ്റാർലിങ്കുമായി സഹകരിച്ച് ഖത്തർ എയർവേസ് (Qatar Airways) വിമാന യാത്രയിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്ടിവിറ്റി ലഭ്യമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ സ്റ്റാർലിങ്ക് ഖത്തറിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത്.

Starlink, SpaceX’s satellite internet service, officially launched in Qatar on July 7, 2025, as confirmed by Elon Musk. This brings high-speed internet to remote areas, benefits consumers and businesses, and sees Qatar Airways integrating Starlink for in-flight Wi-Fi, positioning Qatar as a leader in next-gen internet adoption in the Middle East.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version