ഹെൽത്ത് കെയർ രംഗത്ത് വിപ്ലവത്തിനൊരുങ്ങി ഗൗതം അദാനി (Gautam Adani). മെഡിസിൻ, ടെക്നോളജി തുടങ്ങിയവ സംയോജിപ്പച്ചുള്ള ₹60000 കോടിയുടെ നിക്ഷേപത്തിന് ലക്ഷ്യമിടുന്നതായി അദ്ദേഹം അറിയിച്ചു. ജീവകാരുണ്യ രംഗത്ത് സംരംഭക വിപ്ലവം തന്നെ ആവശ്യമാണെന്ന് മുംബൈയിൽ മെഡിക്കൽ വിദഗ്ധരുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ അദാനി ഹെൽത്ത്കെയറിലൂടെ (Adani Healthcare) 1000 ബെഡ് ശേഷിയുള്ള ഇന്റഗ്രേറ്റഡ് ഹോസ്പിറ്റലുകൾ സ്ഥാപിക്കും. അമേരിക്ക ആസ്ഥാനമായുള്ള മയോ ക്ലിനിക്കിന്റെ (Mayo Clinic) പങ്കാളിത്തത്തോടെയാണിത്. എഐ മെഡിക്കൽ ഇക്കോസിസ്റ്റം ആണ് ഇതിലൂടെ സാധ്യമാക്കുക. ക്ലിനിക്കൽ കെയർ, അക്കാഡമിക് ട്രെയിനിങ്, റിസേർച്ച് എന്നിവയിലും സഹകരണമുണ്ടാകും-അദ്ദേഹം പറഞ്ഞു.
Gautam Adani, healthcare investment, Adani family, Adani Healthcare Temples, Mumbai, Ahmedabad, Mayo Clinic, artificial intelligence, AI, medical services, hospital, India, entrepreneurial revolution, spine health, healthcare infrastructure, diversification, Adani Group