ആരാധകരുടെ കാര്യത്തിൽ സിനിമാ താരങ്ങൾ മുന്നിലുള്ളപ്പോൾ പണത്തിന്റെ കാര്യത്തിൽ അവരെ പിന്നിലാക്കുന്ന ഒരു വിഭാഗം സിനിമയിൽ തന്നെയുണ്ട്-പ്രൊഡ്യൂസേഴ്സ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സിനിമാ നിർമാതാക്കൾ ആരെന്നു നോക്കാം.
1. കലാനിധി മാരൻ
സൺ ഗ്രൂപ്പിന്റെ കലാനിധി മാരനാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായി ചലച്ചിത്ര നിർമാതാവ്. 33,400 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.

2. റോണി സ്ക്രൂവാല
12,800 കോടി രൂപ ആസ്തിയുമായി യുടിവി മോഷൻ പിക്ചേർസ് മുൻ ഉടമ റോണി സ്ക്രൂവാലയാണ് റിച്ചസ്റ്റ് പ്രോഡ്യൂസേഴ്സിൽ രണ്ടാമത്.
3. ആദിത്യ ചോപ്ര
7500 കോടി രൂപ ആസ്തിയുള്ള ആദിത്യ ചോപ്രയാണ് മൂന്നാമത്തെ സമ്പന്ന നിർമാതാവ്. യഷ് രാജ് ഫിലിസ് ഉടമയാണ് അദ്ദേഹം.
4. അർജുൻ-കിഷോർ ലല്ല
ഇറോസ് ഇന്റനാഷണലിന്റെ അർജുൻ, കിഷോർ ലല്ലമാരാണ് പട്ടികയിൽ നാലാമത്. 7,400 കോടി രൂപയാണ് ഇവരുടെ ആസ്തി.
5. കരൺ ജോഹർ
1700 കോടി രൂപ ആസ്തിയുമായി സംവിധായകൻ കൂടിയായ കരൺ ജോഹർ ആണ് പട്ടികയിൽ അഞ്ചാമത്. ധർമ പ്രൊഡക്ഷൻസ് ആണ് കരണിന്റെ നിർമാണ കമ്പനി.

ഇവർക്കു പുറമേ ഷാരൂഖ് ഖാന്റെ പത്നി ഗൗരി ഖാൻ, ആമിർ ഖാൻ, ഭൂഷൺ കുമാർ, സാജിദ് നദ്യദ്വാല, എക്ത കപൂർ എന്നിവരും രാജ്യത്തെ സമ്പന്ന നിർമാതാക്കളുടെ പട്ടികയിലുണ്ട്.