പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചുള്ള റോഡ് നിർമാണത്തിൽ സുപ്രധാന ചുവടുവെയ്പ്പുമായി സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CRRI). ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (BPCL) ചേർന്നാണ് സിആർആർഐ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് നിർമ്മിച്ച ത്രീഡി ബ്ലോക്ക് (3D block) ആകൃതിയിലുള്ള ടെക്സ്റ്റൈൽ ജിയോസെല്ലുകൾ (Geocells) വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ത്രീഡി ബ്ലോക്ക് ജിയോസെല്ലുകൾ ഉപയോഗിച്ച് റോഡ് നിർമാണത്തിലേക്ക് കടക്കും. പ്ലാസ്റ്റിക് ഭീഷണി പരിഹരിക്കുന്നതിനൊപ്പം ദുർഘട ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ റോഡുകൾ നിർമ്മിക്കുന്നതിന് കാര്യക്ഷമമായ മാർഗം നൽകാൻ ഇതിലൂടെ സാധിക്കും.

മണ്ണ് അല്ലെങ്കിൽ കൺസ്ട്രക്ഷൻ, ഡെമോളിഷൻ മാലിന്യങ്ങൾ പോലുള്ളവ കൂട്ടിച്ചേർത്ത വസ്തുക്കൾ നിറച്ച ജിയോസെല്ലുകളാണ് റോഡുകൾ നിർമ്മിക്കാൻ ഉപയോഗിക്കുക. ബിപിസിഎല്ലുമായി ചേർന്ന് ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ഫയൽ ചെയ്തു. ഓഗസ്റ്റ് മാസത്തിൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസുമായി (Military Engineering Services) ചേർന്ന് ദുർഘടമായ ഭൂപ്രദേശങ്ങളിൽ റോഡുകൾ നിർമ്മിക്കുന്നതിനുള്ള പരീക്ഷണം ആരംഭിക്കുമെന്ന് സിഎസ്ഐആർ ശാസ്ത്രജ്ഞർ പറഞ്ഞു.
CRRI and BPCL unveil Geocells made from mixed plastic waste for stronger, more sustainable roads. Field trials show promise for green infrastructure.