ഇന്ത്യൻ വംശജനായ വരുൺ മോഹന്റെ (Varun Mohan) എഐ ടെക് സ്റ്റാർട്ടപ്പ് വിൻഡ്സർഫ് (Windsurf) ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2.4 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ (Google). വിന്‍ഡ്‌സര്‍ഫിന്റെ നൂതന സാങ്കേതികവിദ്യകളുടെ ലോണ്‍ എക്‌സ്‌ക്ലൂസീവ് ലൈസന്‍സിനൊപ്പം വരുൺ മോഹൻ അടക്കമുള്ള വിൻഡ്സർഫിലെ പ്രമുഖർ ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ് മൈൻഡിലേക്ക് (Google DeepMind) കൂടുമാറും. ഇതോടെ വരുൺ മോഹന്റെ വിദ്യാഭ്യാസം,കരിയർ, സംരംഭക യാത്ര തുടങ്ങിയവ വാർത്തകളിൽ നിറയുകയാണ്.

ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ മകനായി കാലിഫോര്‍ണിയയിലാണ് വരുണ്‍ മോഹന്റെ ജനനം. സാൻ ജോസിലെ ഹാര്‍ക്കര്‍ സ്‌കൂളില്‍ (Harker School) പഠിച്ച വരുൺ മസാച്യൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീറിങ്-കംപ്യൂട്ടര്‍ സയന്‍സ് (EECS) ബിരുദം നേടി. തുടർന്ന് എംഐടിയിൽ നിന്നുതന്നെ ഇഇസിഎസ്സിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. എംഐടി പഠനകാലത്ത് ഓപ്പറേറ്റിങ് സിസ്റ്റംസ്, ഡിസ്ട്രിബ്യൂറ്റഡ് കംപ്യൂട്ടിങ്, മെഷീൻ ലേർണിങ് തുടങ്ങിയവയിൽ വരുൺ കഴിവുതെളിയിച്ചു.

പഠനശേഷം ലിങ്ക്ഡ്ഇന്നിലൂടെയാണ് (LinkedIn) വരുണ്‍ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് ക്വോറ (Quora), നൂറോ (Nuro), സാംസങ് (Samsung) ഡാറ്റാബ്രിക്‌സ് (Databricks) തുടങ്ങിയ വമ്പൻ കമ്പനികളിൽ അദ്ദേഹം പ്രവർത്തിച്ചു. 2021ലാണ് വരുണ്‍ മോഹൻ തന്റെ എംഐടി സഹപാഠിയും അടുത്ത സുഹൃത്തുമായ ഡഗ്ലസ് ചെന്നുമായി (Douglas Chen) ചേര്‍ന്ന് വിന്‍ഡ്‌സര്‍ഫിന് തുടക്കമിട്ടത്. ആദ്യകാലത്ത് ജിപിയു വിർച്വലൈസേഷൻനിലായിരുന്നു (GPU virtualisation) ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് കമ്പനി എഐ നേറ്റീവ് ഐഡിഇയിലേക്ക് (AI-native Integrated Development Environment) തിരിഞ്ഞു. ഇതിലൂടെ വിൻഡ്സർഫ് ലാർജ് ലാംഗ്വേജ് മോഡൽ (LLM) ഉപയോഗിച്ച് ഡെവലപ്പർമാരെ കോഡിങ്, റീഫാക്ടർ തുടങ്ങിയവയ്ക്ക് സഹായിക്കുന്നതിലേക്ക് കടന്നു.

Discover Varun Mohan’s journey from MIT to co-founding AI startup Windsurf, leading to a $2.4B Google deal and shaping the future of AI.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version