ആഗോള ടെക് ഭീമൻമാരായ ആപ്പിളിന്റെ (Apple) പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (COO) ഇന്ത്യൻ വംശജനായ സബീഹ് ഖാൻ (Sabih Khan) കഴിഞ്ഞ ദിവസം നിയമിതനായിരുന്നു. നിലവിലെ സിഒഒ ജെഫ് വില്യംസിന്റെ പിൻഗാമിയായി എത്തുന്ന സബീഹ് ഖാൻ ഈ മാസം അവസാനമാണ് ചുമതലയേൽക്കുക.

നിലവിൽ കമ്പനിയിൽ സീനിയർ വൈസ് പ്രസിഡന്റ് ഓഫ് ഓപ്പറേഷൻസ് പദവി വഹിക്കുന്ന അദ്ദേഹം 1995 മുതൽ ആപ്പിളിന്റെ ഭാഗമാണ്. ആപ്പിൾ ആഗോള വിതരണ ശൃംഖലയിൽ പ്രധാന മാറ്റങ്ങൾക്കു പങ്കുവഹിച്ച വ്യക്തിയാണ് സബീഹ് ഖാൻ.
1966ൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽ ജനിച്ച സബീഹ് ഖാൻ, സ്കൂൾ പഠനകാലത്തുതന്നെ സിംഗപ്പൂരിലേക്ക് താമസം മാറി. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം യുഎസ്സിലെത്തി. അമേരിക്കയിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ (Tufts University) നിന്ന് ഇക്കണോമിക്സിലും മെക്കാനിക്കൽ എൻജിനീയറിങിലും ബിരുദം നേടിയ സബീഹ് ഖാൻ റെൻസലേർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ (RPI) നിന്ന് മെക്കാനിക്കൽ എൻജിനീയറിങിൽ മാസ്റ്റർ ബിരുദവും നേടി.
ജിഇ പ്ലാസ്റ്റിക്സിലൂടെയാണ് (GE Plastics) അദ്ദേഹം കരിയർ ആരംഭിച്ചത്. കമ്പനിയിൽ അപ്ലിക്കേഷൻ ഡെവലപ്മെന്റ് എഞ്ചിനീറായിരുന്ന അദ്ദേഹം ടെക്നിക്കൽ ലീഡായും പ്രവർത്തിച്ചു. ജിഇയിൽ നിന്നാണ് അദ്ദേഹം ആപ്പിളിൽ എത്തുന്നത്.
Indian-origin Sabih Khan is set to take over as Apple’s new Chief Operating Officer. He currently serves as the Senior Vice President of Operations.