അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) 18 ദിവസത്തെ ദൗത്യം പൂർത്തിയാക്കി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല (Shubhanshu Shukla) ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ശുഭാംശു അടക്കമുള്ള ആക്‌സിയം 4 (Axiom 4) സംഘത്തെ വഹിച്ച് ഡ്രാഗൺ ഗ്രേഡ് പേടകം (Dragon spacecraft) അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തതോടെയാണിത്.

ജൂൺ 26നാണ് ആക്സിയം 4 ദൗത്യ സംഘം നിലയത്തിലെത്തിയത്. നിരവധി ഗവേഷണങ്ങളാണ് ഐഎസ്എസിൽ ശുഭാംശു ശുക്ല നടത്തിയത്. സംഘം ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂർത്തിയാക്കിയാണ് മടക്കം. വിവിധ പരീക്ഷണ സാമ്പിളുകൾ അടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ സംഘം ഭൂമിയിലേക്ക് കൊണ്ടുവരും.
പേടകം കാലിഫോർണിയയ്ക്കടുത്ത് ഇറങ്ങുമെന്നാണ് റിപ്പോർട്ട്. എന്നാൽ സ്‌പ്ലാഷ്‌ഡൗൺ സമയം കാലാവസ്ഥ അനുസരിച്ച് മാറും.
Indian Air Force Group Captain Shubhanshu Shukla has begun his return journey to Earth after completing an 18-day mission on the ISS with the Axiom 4 crew.