എയർപോർട്ടിൽ ലഗേജ് എത്തിക്കാൻ ഓട്ടോണമസ് വാഹനങ്ങളുമായി ദുബായ്. ദുബായ് വേൾഡ് സെൻട്രൽ അൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ടിലാണ് (Dubai World Central Al Maktoum International, DWC) ഗ്രൗണ്ട് ഹാൻഡ്ലിങ് സർവീസുകൾക്ക് നൂതന സാങ്കേതികവിദ്യയായ ഡ്രൈവറില്ലാ വാഹനങ്ങൾ വിന്യസിച്ചിരിക്കുന്നത്. എയർ ആൻഡ് ട്രാവൽ സർവീസ് കമ്പനിയായ ഡിനാറ്റയുമായി (Dnata) സഹകരിച്ചാണ് പദ്ധതി.

ട്രാക്റ്റ്ഈസി (TractEasy) വികസിപ്പിച്ച ആറ് ഇസെഡ് ടോ (EZTow) മോഡൽ ഇലക്ട്രിക് ട്രാക്ടറുകളാണ് നിലവിൽ വിമാനത്തിലേക്കുള്ള ലഗേജ് നീക്കത്തിനായി വിന്യസിച്ചിരിക്കുന്നത്. ഒരേ സമയം നാല് ബാഗേജ് കണ്ടെയ്‌നറുകൾ വരെ കൈകാര്യം ചെയ്യാനാകുന്ന സംവിധാനമാണിത്. മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് ലഗേജുകളുമായി ഓട്ടോണമസ് ഇലക്ട്രിക് ട്രാക്ടറുകൾ പ്രീഡിഫൈൻഡ് റൂട്ടുകളിൽ പ്രവർത്തിക്കുക.

6 മില്യൺ ദിർഹം ചിലവഴിച്ചുള്ള ഈ പദ്ധതിയിലൂടെ കൂടുതൽ കാര്യക്ഷമതയോടെ ലഗേജ് കൈകാര്യം ചെയ്യാനാകും. ആദ്യഘട്ടത്തിൽ കുറഞ്ഞ മനുഷ്യ ഇടപെടൽ ആവശ്യമുള്ള ലെവൽ 3 ഓട്ടോണമിയിലാണ് ട്രാക്ടറുകൾ പ്രവർത്തിക്കുക. അടുത്ത വർഷത്തോടെ ഇത് മനുഷ്യ ഇടപെടൽ ആവശ്യമില്ലാത്ത ലെവൽ 4 ഓട്ടോണമിയിലേക്ക് ഉയർത്താനാണ് നീക്കം.

Dubai Airport deploys autonomous electric tractors to move baggage with Dnata and TractEasy, aiming for full automation by next year.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version