ശുഭാംശു ശുക്ലയുടെ (Shubhanshu Shukla) ബഹിരാകാശ യാത്രയും മടങ്ങിവരവും ഏറെ പ്രാധാന്യമുള്ളതും ഇന്ത്യയുടെ ബഹിരാകാശ പരിശീലനത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും മേന്മ അടിവരയിടുന്നതുമാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിൻ (IAM) മുൻ കമാൻഡന്റ് എയർ വൈസ് മാർഷൽ അനുപം അഗർവാൾ (Anupam Agarwal). ഗഗൻയാൻ (Gaganyan) ബഹിരാകാശയാത്രികരെ തിരഞ്ഞെടുക്കുന്നതിന്റെയും തയ്യാറാക്കുന്നതിന്റെയും ചുമതലയുള്ള വിഭാഗമാണ് ഐഎഎം. ആക്സിയം 4 (Axiom 4) ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ശുഭാംശു ശുക്ലയെന്ന് അനുപം അഗർവാൾ പറഞ്ഞു.
ഇന്ത്യയുടെ ആസ്ട്രനോട്ട് ട്രെയിനിങ് പ്രോട്ടോക്കോളുകൾ ആദ്യമായി റിയൽ സ്പേസ് സാഹചര്യങ്ങളിൽ പരീക്ഷിക്കുകയും തെളിയിക്കപ്പെടുകയുമാണ് ശുഭാംശുവിന്റെ യാത്രയിലൂടെ സാധ്യമായിരിക്കുന്നത്. ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) വിജയകരമായ യാത്രയും മടങ്ങിവരവും ഇന്ത്യയുടെ വരുംകാല ദൗത്യങ്ങളിലെയും രാജ്യത്തിന്റെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് ശ്രമങ്ങളിലെയും നിർണായക നാഴികക്കല്ലാണ്-അദ്ദേഹം പറഞ്ഞു. ഫിസിയോളജിക്കൽ-സൈക്കോളജിക്കൽ സെലക്ഷൻ, എയ്‌റോസ്‌പേസ് മെഡിസിൻ പ്രക്രിയ തുടങ്ങിയവ ഇതിലൂടെ സാധൂകരിക്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ശുഭാംശു ശുക്ലയെ ഈ ദൗത്യത്തിനും വരും ദൗത്യങ്ങൾക്കുമായി തിരഞ്ഞെടുത്തത് ഏറ്റവും മികച്ച തീരുമാനമായി എന്നതാണ് ഇതിന്റെ അർത്ഥം. ഇതോടൊപ്പം ഐഎഎം വികസിപ്പിച്ച ടെസ്റ്റ് മാനദണ്ഡങ്ങൾ, പിന്തുടർന്ന നടപടിക്രമങ്ങൾ, മനഃശാസ്ത്രപരമായ സെലക്ഷൻ രീതികൾ തുടങ്ങിയവയെല്ലാം മികവു പുലർത്തുന്നതാണ് എന്നതിന്റെ തെളിവുകൂടിയാണ് ദൗത്യവിജയമെന്നും അദ്ദേഹം വ്യക്തമാക്കി.
Shubhanshu Shukla’s Axiom-4 mission success highlights India’s astronaut training excellence, says ex-IAM chief Anupam Agarwal.