ഫ്രഷ് അപ്പ് ഹോംസിലൂടെ (Fresh-Up Homes’) സ്ത്രീ സൗഹൃദ ടൂറിസത്തിൽ പുതിയ ചുവടുവെയ്പ്പുമായി കേരളം. ഗ്രാമ പ്രദേശങ്ങളിലേക്കും, ഉൾനാടൻ മേഖലയിലേക്കും യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ വിശ്രമ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഫ്രഷ് അപ്പ് ഹോംസ് എന്ന പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വ സൗകര്യങ്ങളുടെ അഭാവം പരിഹരിക്കുകയാണ് പദ്ധയിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീ ശാക്തീകരണത്തോടൊപ്പം സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ പരിമിതികൾ പരിഹരിക്കുന്നതാണ് പദ്ധതി.

കേരള റെസ്പോൺസബിൾ ടൂറിസം മിഷൻ സൊസൈറ്റിയാണ് (KRTM) പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സ്ത്രീകൾ നടത്തുന്ന നൂറ് ഫ്രഷ് അപ്പ് ഹോമുകൾക്ക് സാമ്പത്തിക സഹായം നൽകും. പദ്ധതിക്കായി കെആർടിഎമ്മിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഓരോ ഫ്രഷ് അപ്പ് ഹോമിലും ശുചിമുറി, കുളിമുറി, ശുദ്ധജലം, വിശ്രമസ്ഥലം, സാനിറ്ററി പാഡ് ഇൻസിനറേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. ഇതിലൂടെ യാത്രയിൽ സ്ത്രീകൾക്ക് സുരക്ഷിതവും ശുചിത്വവുമുള്ള വിശ്രമകേന്ദ്രം ലഭ്യമാക്കാനാകും.
Kerala introduces ‘Fresh-Up Homes’ to provide safe, clean rest stops for women in rural tourist areas, promoting women-friendly tourism and empowerment.