ദേശീയ ശുചിത്വ റാങ്കിങ്ങിൽ കേരളത്തിനു നേട്ടം. ശുചിത്വ റാങ്കിങ്ങിനായി കേന്ദ്ര നഗരകാര്യ മന്ത്രാലയം (Ministry of urban affairs) നടത്തുന്ന സ്വച്ഛ് സുർവേക്ഷൺ പുരസ്കാരങ്ങളിലാണ് (Swacch Survekshan) കേരളത്തിന്റെ നേട്ടം. സംസ്ഥാനത്തെ എട്ട് നഗരസഭകളാണ് രാജ്യത്തെ മികച്ച 100 പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

ഇത്തരത്തിലൊരു നേട്ടം ചരിത്രത്തിൽ ആദ്യമായാണെന്ന് മന്ത്രി എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. ആദ്യമായാണ് രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള 8 നഗരങ്ങൾ ഇടംനേടിയിരിക്കുന്നത്. കൊച്ചി (50), മട്ടന്നൂർ (53), തൃശൂർ (58), കോഴിക്കോട് (70), ആലപ്പുഴ (80), ഗുരുവായൂർ (82), തിരുവനന്തപുരം (89) കൊല്ലം (93) എന്നിവയാണ് ആദ്യ നൂറിൽ ഇടംപിടിച്ച 8 നഗരസഭകൾ.

കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും ഇടംപിടിക്കാൻ കേരളത്തിലെ നഗരസഭൾക്ക് സാധിച്ചിരുന്നില്ല എന്നും പിന്നീട് മാലിന്യസംസ്കരണത്തിൽ നടത്തിയ മുന്നേറ്റത്തിലൂടെ ഇപ്പോൾ നേട്ടം സ്വന്തമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആകെ 93 നഗരസഭകളിൽ 82ഉം ഇത്തവണം ആയിരം റാങ്കിൽ ഇടം നേടി. സ്പെഷ്യൽ കാറ്റഗറിയിലെ മിനിസ്റ്റീരിയൽ  അവാർഡ് (Special category ministerial award) മട്ടന്നൂർ നഗരസഭ സ്വന്തമാക്കിയിട്ടുമുണ്ട്. വെളിയിട വിസർജ്യമുക്തമായ നഗരങ്ങൾക്കുള്ള ഏറ്റവും ഉയർന്ന റാങ്കിംഗായ വാട്ടർ പ്ലസ് റേറ്റിംഗ് (water plus rating) തിരുവനന്തപുരം നഗരസഭ സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യത്തെ നഗരമാണ് തിരുവനന്തപുരം-മന്ത്രി പറഞ്ഞു.

ഇതിന് പുറമേ 13 നഗരങ്ങൾക്ക് ഒഡിഎഫ്, 77 നഗരങ്ങൾക്ക് ഒഡിഎഫ് പ്ലസ്, മൂന്ന് നഗരങ്ങൾക്ക് ഒഡിഎഫ് പ്ലസ് പ്ലസ് റേറ്റിംഗും ലഭിച്ചു. മൂന്ന് നഗരങ്ങൾ മാലിന്യമുക്ത നഗരങ്ങൾക്കുള്ള (garbage free city star rating) ത്രീ സ്റ്റാർ റേറ്റിംഗും 20 നഗരങ്ങൾ വൺ സ്റ്റാർ റേറ്റിംഗും നേടിയതായി മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷങ്ങളിലെ മികവ് നിലനിർത്തി ഇൻഡോർ (Indore) തന്നെയാണ് ഇന്ത്യയിലെ ക്ലീനസ്റ്റ് സിറ്റി. സൂറത് (Surat), നവി മുംബൈ (Navi Mumbai) തുടങ്ങിയവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Eight Kerala municipalities secure spots in India’s top 100 Swachh Survekshan rankings for the first time, marking a significant leap in urban cleanliness.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version