കൊച്ചിയുടെ നഗരക്കാഴ്ച്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാവുന്ന കെഎസ്ആർടിസി ഓപ്പൺ ടോപ്പ് ഡബിൾ ഡെക്കർ (Open top double decker) ബസ് സർവീസിന് വൻ ജനപ്രീതി. ടൂറിസം മേഖലയ്ക്ക് വൻ മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയോടെയാണ് ബജറ്റ് ടൂറിസത്തിനു കീഴിലുള്ള പദ്ധതി എത്തിയിരിക്കുന്നത്.
കേരളത്തിന്റെയും കൊച്ചിയുടെയും വിനോദസഞ്ചാരത്തിൽ ഡബിൾ ഡെക്കർ ഏറെ പ്രയോജനപ്പെടുമെന്ന് സർവീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മന്ത്രി പി. രാജീവ് പറഞ്ഞു. ദിവസവും വൈകീട്ട് അഞ്ചു മുതൽ ബോട്ട് ജെട്ടി സ്റ്റാൻഡിൽനിന്നാണ് ഡബിൾ ഡെക്കർ സർവീസ്. മറൈൻഡ്രൈവ്, ഹൈക്കോടതി, ഗോശ്രീ പാലം, ഹൈക്കോടതി, കച്ചേരിപ്പടി, എംജി റോഡ്, തേവര, വെണ്ടുരുത്തി പാലം, തോപ്പുംപടി ബിഒടി പാലം തുടങ്ങിയ ഇടങ്ങങ്ങളാണ് റൂട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാത്രി എട്ടുമണിയോടെ തിരിച്ച് സ്റ്റാൻഡിൽ എത്തുന്ന തരത്തിലാണ് സർവീസ്.

63 സീറ്റുകളുള്ള ഓപ്പൺ ഡെബിൾ ഡക്കറിന്റെ മുകളിൽ ഇരുന്ന് യാത്ര ചെയ്യാനായി 300 രൂപയാണ് നിരക്ക്. താഴെയുള്ള യാത്രയ്ക്ക് 150 രൂപ നിരക്ക് വരും. https://onlineksrtcswift.com വഴിയാണ് ബുക്കിങ്. പ്ലേസ്റ്റോർ വഴി Ente KSRTC neo-oprs ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
Explore Kochi’s sights with KSRTC’s popular open-top double-decker bus. A boost for budget tourism, services run evening from Boat Jetty. Book your tickets now!