മെനു പരിഷ്കരിച്ച് പാർലമെന്റ് കാന്റീൻ. അംഗങ്ങളുടെ ആരോഗ്യത്തിന് പ്രധാന്യം നല്‍കിയാണ് ഹെൽത്ത് മെനുവുമായുള്ള പരിഷ്കരണം. പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം അടങ്ങിയ പരിഷ്കരിച്ച മെനുവിന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് തുടക്കമിട്ടിരിക്കുന്നത്.

സ്വാദിനൊപ്പം ന്യൂട്രീഷനും പ്രാധാന്യം നൽകിയാണ് പാർലമെന്റിലെ ഹെൽത്ത് മെനു എത്തിയിരിക്കുന്നത്. രാജ്യത്തെ തനത് ഭക്ഷണത്തിൽ തന്നെ സ്വാദിനൊപ്പം ആരോഗ്യകരമായ ട്വിസ്റ്റ് കൊണ്ടുവരാനാണ് ശ്രമിച്ചിരിക്കുന്നത്. റാഗി, മില്ലറ്റ്, ജോവർ എന്നിവ കൊണ്ടുള്ള ഇഡ്ഡലി, ഉപ്പുമാവ് തുടങ്ങിയ ഹെൽത്തി ഓപ്ഷനുകളാണ് പരിഷ്കരിച്ച മെനുവിന്റെ സവിശേഷത. ഗ്രിൽഡ് ഫിഷും ചിക്കനും വെജ്ജീസും ഒപ്പമുണ്ട്. മിക്സ് മില്ലറ്റ് ഖീറാണ് (പായസം) മധുരാരോഗ്യ വിഭവമാകുക. കൂടുതൽ സലാഡുകളും ഹെൽത്തി സൂപ്പുകളും മെനുവിൽ ഇടംപിടിച്ചിട്ടുണ്ട്.

പോഷകാഹാര വിദഗ്ധരുടെ മേൽനോട്ടത്തിലാണ് മെനു പരിഷ്കാരം. ഓരോ വിഭവത്തിനുമൊപ്പവും കലോറി അളവും രേഖപ്പെടുത്തും. ആരോഗ്യ ഘടകങ്ങൾ പരിഗണിച്ച് ശ്രദ്ധയോടെ ഭക്ഷണം തിരഞ്ഞെടുക്കാൻ ഇത് എംപിമാരേയും ഉദ്യോഗസ്ഥരേയും പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

Parliament canteen introduces a healthy menu with millet dishes, grilled options, and calorie counts. Speaker Om Birla launched the initiative to promote nutritious eating.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version