തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 (F-35 fighter jet) എയർപോർട്ടിന് ‘പാർക്കിങ് ഫീസായി’ വൻ തുക നൽകുന്നതായി റിപ്പോർട്ട്. വിവിധ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ദിവസം 26261 രൂപയാണ് ബ്രിട്ടീഷ് ജെറ്റിന്റെ പാർക്കിംഗ് ഫീസ്. ഈ കണക്കുപ്രകാരം, ജൂൺ 14 മുതൽ 8.6 ലക്ഷം രൂപ പാർക്കിംഗ് ഫീസ് നൽകിയതായാണ് റിപ്പോർട്ട്.
അതേസമയം ഹൈഡ്രോളിക് തകരാർ കാരണം കുടുങ്ങിയ വിമാനം തിരിച്ചുപോക്കിന് ഒരുങ്ങുകയാണ്. അടിയന്തര ലാൻഡിംഗിനെത്തുടർന്ന് നിലത്തിറക്കിയ യുദ്ധവിമാനം പരിശോധിക്കാനും വിലയിരുത്താനും ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ (British Royal Airforce) 24 പേരടങ്ങുന്ന സംഘം ജൂലൈ 6ന് തിരുവനന്തപുരത്തെത്തിയിരുന്നു. 14 സാങ്കേതിക വിദഗ്ധരും 10 ക്രൂ അംഗങ്ങളും അടങ്ങുന്ന സംഘം ജെറ്റിന്റെ അവസ്ഥ വിലയിരുത്തി.

അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ വിമാനം പൊളിച്ചുനീക്കി യുകെയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ ഈയാഴ്ച തന്നെ വിമാനം പൊളിച്ചു നീക്കാതെ തിരികെ പറത്തി കൊണ്ടുപാകാനാകും എന്ന് അധികൃതർ പറയുന്നു.
A British F-35 fighter jet, stranded at Thiruvananthapuram Airport since June 14 due to hydraulic issues, is incurring ₹26,261 daily in parking fees, totaling over ₹8.6 lakh.