സിമൻറ്, പെയിന്റ്, പോർട് ബിസിനസ്സുകൾക്കു ശേഷം ഓട്ടോമോട്ടീവ് മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് (JSW Group). ജെഎസ്ഡബ്ല്യു എംഡി പാർത്ഥ് ജിൻഡാലാണ് (Parth Jindal) ഇക്കാര്യം അറിയിച്ചത്.

നിലവിൽ എംജി മോട്ടോർ ഇന്ത്യയിലൂടെയാണ് (MG Motor India) ജെഎസ്ഡബ്ല്യുയുടെ ഓട്ടോമോട്ടീവ് രംഗത്തെ പ്രവർത്തനം. എംജിയിൽ ഇക്വിറ്റി വർദ്ധിപ്പിക്കാനുള്ള പദ്ധതികൾക്ക് പുറമേ 10 ലക്ഷം രൂപ വിലയിൽ പുതിയ ഇലക്ട്രിക് കാർ പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുള്ളതായി അദ്ദേഹം പറഞ്ഞു.

വിൻഡ്‌സറിനേക്കാൾ (MG Windsor) ചെറുരൂപത്തിലുള്ള ഇലക്ട്രിക് വാഹനമാണ് പുതുതായി വിഭാവനം ചെയ്യുന്നത്. 10-12 ലക്ഷം രൂപ വില പരിധിയിൽ ആ മോഡൽ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇവി, ഹൈബ്രിഡ്, ഐസിഇ എന്നീ മൂന്ന് ഡ്രൈവ്‌ട്രെയിനുകൾ വാഗ്ദാനം ചെയ്യുന്ന വലിയ എസ്‌യുവിയും കൊണ്ടുവരാൻ പദ്ധതിയുണ്ട്-അദ്ദേഹം പറഞ്ഞു.

JSW Group, led by Parth Jindal, plans to launch a new electric car priced at ₹10 lakh, expanding its automotive footprint in India beyond MG Motor.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version