ആക്സിയം 4 (Axiom 4) ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല () മടങ്ങിയെത്തിയിരിക്കുകയാണ്. ഇതോടെ ബഹിരാകാശ സഞ്ചാരികളുടെ സാലറി അടക്കമുള്ള കാര്യങ്ങളും വാർത്തകളിൽ നിറയുകയാണ്.

ജോലി പരിചയം, പൊസിഷൻ എന്നിവയ്ക്ക് അനുസരിച്ചാണ് ഐഎസ്ആർഒ (ISRO) ബഹിരാകാശ സഞ്ചാരികളുടെ സാലറി. സാധാരണ ഗതിയിൽ ഇത് വർഷത്തിൽ 12 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ്. മിഷൻ റിക്വൈർമെന്റ്, ഇനഡിവിജ്വൽ പെർഫോർമൻസ് എന്നിവയ്ക്ക് അനുസരിച്ച് ഇതിൽ മാറ്റം വരാം. എംപ്ലോയ്മെന്റ് പാക്കേജിന്റെ ഭാഗമായി ബഹിരാകാശ സഞ്ചാരികൾക്ക് അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അന്താരാഷ്ട്ര സ്പേസ് ഏജൻസികളിൽ ഈ സാലറി പിന്നെയും കൂടും. അമേരിക്കയുടെ നാസ (NASA) ബഹിരാകാശ സഞ്ചാരികൾക്ക് വർഷത്തിൽ $65,140 (ഏകദേശം 56 ലക്ഷം രൂപ) മുതൽ $100,701 (86 ലക്ഷം) വരെയാണ് സാലറി. യുകെയിൽ 46 ലക്ഷം മുതൽ 99 ലക്ഷം വരെയാണ് UK Space Agency സഞ്താരികളുടെ വാർഷിക ശമ്പളം.
Discover how much astronauts earn at ISRO, NASA, ESA, and UKSA. Explore salary differences and mission compensation details.