50ലധികം രാജ്യക്കാർക്ക് അതാത് രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുമതി നൽകി യുഎഇ. ഇതോടെ 52 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎഇ സന്ദർശന വേളയിൽ സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസുകൾ ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാൻ അനുവാദം ലഭിക്കും. താമസ വിസ ലഭിച്ചാൽ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് യുഎഇ ലൈസൻസ് ആക്കി മാറ്റാവുന്ന സംവിധാനവും നടപ്പിലാക്കും. എന്നാൽ 52 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല.

പൊതു സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും സന്ദർശകർക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച മർഖൂസ് (Markhoos) സംരംഭത്തിന് കീഴിലാണ് ലൈസൻസ് അനുവാദം. യുഎഇ റോഡ് നിയമങ്ങളിൽ ലേണേർസ് എടുത്ത് വാഹനം റോഡിൽ ഓടിച്ചു കാണിച്ചാൽ മാത്രമേ താമസ വിസക്കാർക്ക് ഇത്തരത്തിൽ അനുമതി ലഭിക്കുകയുള്ളൂ. മോട്ടോർസൈക്കിളുകൾ, ലൈറ്റ് വാഹനങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള വാഹനങ്ങൾ ഇതോടെ മാതൃരാജ്യങ്ങളിലെ ലൈസൻസ് വെച്ച് യുഎഇയിൽ ഓടിക്കാം. യുഎസ്, ചൈന, ഇസ്രായേൽ, യുകെ, കാനഡ, ഫ്രാൻസ്, ജപ്പാൻ, ജർമനി, ഓസ്ട്രേലിയ തുടങ്ങിയവയാണ് പട്ടികയിലുള്ള പ്രധാന രാജ്യങ്ങൾ.
The UAE now allows citizens from 52 countries to drive with their home country’s license, easing travel and boosting public services through the Markhoos initiative.