കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ (KIF) രണ്ടാം പതിപ്പിനായി കൊച്ചി ഒരുങ്ങുകയാണ്. ആശയങ്ങളുടെയും സംരംഭകത്വത്തിന്റെയും ഊർജ്ജസ്വലമായ കേന്ദ്രമായി ഇന്നവേഷൻ ഫെസ്റ്റിവൽ മാറും. ഈ ഇവന്റിലൂടെ സ്റ്റാർട്ടപ്പുകൾ, ക്രിയേറ്റേർസ്, ഇൻവസ്റ്റേർസ്, പോളിസി മേക്കേർസ്, വിദ്യാർത്ഥികൾ തുടങ്ങയവർക്ക് ഒന്നിക്കാനും വളരാനും അവസരം തുറക്കും. ഇന്നവേഷനിലൂടെ സംരംഭക ഭാവി രൂപപ്പെടുത്തുക, സർഗ്ഗാത്മകതയും സഹകരണവും വളർത്തിയെടുക്കുക എന്നതാണ് ഇത്തവണത്തെ കെ.ഐ.എഫി-ലൂടെ ലക്ഷ്യമിടുന്നത്. ഇത്തവണ കെഐഎഫിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം നിർവഹിച്ചത് ചലച്ചിത്ര താരം നിവിൻ പോളി-യാണ്. ‌ഇതോടെ ഫെസ്റ്റിവൽ യുവാക്കൾക്കിടയിലും പ്രചാരം നേടുകയാണ്.

ജൂലായ് 25, 26 തീയതികളായി കൊച്ചി കേരള സ്റ്റാർട്ടപ്പ് മിഷൻ ആസ്ഥാനത്താണ് കേരള ഇന്നവേഷൻ ഫെസ്റ്റിവൽ നടക്കുക. ഇന്നൊവേറ്റ് ദി ഫ്യൂച്ചർ, സെലിബ്രേറ്റ് ദി ഡീക്കേഡ് എന്നതാണ് ഈ വർഷത്തെ ഫെസ്റ്റിന്റെ തീം. സ്റ്റാർട്ടപ്പ് മിഷന്റെ  പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഇത്തവണ കെഐഎഫ് എത്തുന്നത് എന്ന സവിശേഷതയുമുണ്ട്. കഴിഞ്ഞ പത്തുവർഷം കേരളത്തിന്റെ സംരംഭക മേഖലയെ മാറ്റുന്നതിൽ KSUM നിർണായക പങ്കാണ് വഹിച്ചത്. 6500ലധികം സ്റ്റാർട്ടപ്പുകളെ സൃഷ്ടിക്കുകയും ₹6000 കോടിയിലധികം നിക്ഷേപം സംസ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു, സ്റ്റാർട്ടപ്പ് മിഷൻ.

റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി https://innovationfestival.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Kochi hosts the 2nd Kerala Innovation Festival (KIF) by KSUM on July 25-26. Celebrating a decade of startup success, the event aims to shape future entrepreneurship.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version