ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ (FTA) ഇരുരാരാജ്യങ്ങളുടെയും വ്യാപാരബന്ധത്തിലെ നാഴികക്കല്ലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ (Keir Starmer). പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുകെ സന്ദർശനത്തോട് അനുബന്ധിച്ചുള്ള വ്യാപാര കരാർ തൊഴിലവസരങ്ങൾക്കും വളർച്ചയ്ക്കും വലിയ വിജയമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.

താരിഫ് ഇളവുകളിലൂടെ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയ നിരവധി ഉത്പന്നങ്ങളുടെ കുറഞ്ഞ വിലയ്ക്ക് സ്വതന്ത്ര വ്യാപാര കരാർ കാരണമാകും. ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള 99 ശതമാനം ഉൽപന്നങ്ങളും സേവനങ്ങളും ഇതോടെ നികുതി രഹിതമാകും. കരാറോടെ ഇന്ത്യ യുകെയിൽ നിന്നുള്ള 90 ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവയും വെട്ടിക്കുറയ്ക്കും.
എഫ്ടിഎയുടെ ഭാഗമായി ഇന്ത്യൻ സ്ഥാപനങ്ങൾ യുകെയിൽ പ്രവർത്തനങ്ങൾ വികസിപ്പിക്കുകയും ബ്രിട്ടീഷ് കമ്പനികൾ ഇന്ത്യയിൽ പുതിയ ബിസിനസ്സ് അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ഇതിലൂടെ ഏകദേശം 6 ബില്യൺ പൗണ്ടിന്റെ പുതിയ നിക്ഷേപവും കയറ്റുമതി വികസനവുമാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധം, വിദ്യാഭ്യാസം, കാലാവസ്ഥ, സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിൽ കൂടുതൽ അടുത്ത സഹകരണം ഉറപ്പാക്കുന്ന പുതുക്കിയ പങ്കാളിത്തത്തിലും ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കും.
The India-UK Free Trade Agreement, a landmark deal, is set to make 99% of Indian imports to the UK duty-free, boosting trade and investment.