ടെസ്ല മോഡൽ വൈ (Tesla Model Y) കാറുകളുടെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. മുംബൈയിൽ ആദ്യ ഷോറൂം തുറന്നതിനുപിന്നാലെയാണ് രാജ്യവ്യാപകമായി ടെസ്ല വാഹന ബുക്കിങ്ങിന് തുടക്കമിട്ടിരിക്കുന്നത്. കമ്പനി സിഇഒ ഇലോൺ മസ്ക് (Elon Musk) സമൂഹമാധ്യമങ്ങൾ വഴി ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.

ടെസ്ലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വാഹനം നേരിട്ട് ഓർഡർ ചെയ്യാം. രാജ്യവ്യാപകമായി ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും മുംബൈ, പൂണെ, ഡൽഹി, ഗുരുഗ്രാം എന്നീ നാല് നഗരങ്ങളിലെ ഡെലിവെറിക്കാണ് ആദ്യഘട്ടത്തിൽ കമ്പനി പ്രാധാന്യം നൽകുക. പ്രീമിയം എസ് യുവിയായ മോഡൽ വൈയുമായാണ് ടെസ്ലയുടെ ഇന്ത്യൻ പ്രവേശനം. 61 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ ഓൺറോഡ് പ്രൈസ് ആരംഭിക്കുന്നത്.
Tesla opens online orders for India, launching the Model Y SUV starting at ₹61 lakh. Priority deliveries in major metros after Mumbai showroom debut.