ഇന്ത്യൻ നാവികസേനയ്ക്കായി (Indian Navy) നിർമ്മിച്ച എട്ടാമത് ആന്റി സബ് മറൈൻ വാർഫേർ ഷാലോ വാട്ടർക്രാഫ്റ്റുമായി (anti-submarine warfare shallow water craft) ഡിഫൻസ് പിഎസ്യു ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് ലിമിറ്റഡ് (GRSE). ആഴം കുറഞ്ഞ വെള്ളത്തിൽ ഉപയോഗിക്കാവുന്ന ആന്റി സബ് മറൈൻ യുദ്ധക്കപ്പലുകളുടെ സീരീസിലെ എട്ടാമത്തേതും അവസാനത്തേതുമായ അജയ് എന്ന കപ്പലാണ് നീറ്റിലിറക്കിയിരിക്കുന്നത്.

വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് അജയിയുടെ നിർമാണം. കുറഞ്ഞ ഡ്രാഫ്റ്റുകളോടെയുള്ള രൂപകൽപനയാണ് ഇവയുടെ സവിശേഷത. അതുകൊണ്ടുതന്നെ ഇവ തീരദേശ പ്രവർത്തനങ്ങൾക്ക് പ്രാപ്തമാണ്. കുറഞ്ഞ തീവ്രതയുള്ള സമുദ്ര പ്രവർത്തനങ്ങൾക്കും കപ്പൽ സജ്ജമാണ്.
77.6 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുള്ള യുദ്ധക്കപ്പലുകൾ തീരദേശ ജലത്തിൽ പൂർണ്ണ തോതിലുള്ള ഉപരിതല നിരീക്ഷണം നടത്തുന്നതിനൊപ്പം ഉപരിതല പ്ലാറ്റ്ഫോമുകൾക്കെതിരെയും പ്രവർത്തിക്കും. വിമാനങ്ങൾ ഉപയോഗിച്ച് ഏകോപിപ്പിച്ച ആന്റി സബ്മറൈൻ പ്രവർത്തനങ്ങൾ നടത്താനും ഇവയ്ക്ക് സാധിക്കും. ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, എഎസ്ഡബ്ല്യു റോക്കറ്റുകൾ തുടങ്ങിയ മാരക ആന്റി സബ് മറൈൻ സ്യൂട്ടാണ് അജയിയുടെ മറ്റ് പ്രത്യേകത.
Startup India head Mamatha Venkatesh shares insights on supporting entrepreneurs, funding initiatives like Fund of Funds 2.0, and empowering women in the startup ecosystem.