സത്യസന്ധതയാണ് കണ്ടന്റ് ക്രിയേഷനിൽ ഏറ്റവും അത്യാവശ്യമെന്ന് ട്രാവൽ-ഫുഡ് വ്ലോഗറും സംരംഭകനുമായ ബൽറാം മേനോൻ (Balram Menon). കണ്ടന്റ് സത്യസന്ധമാണെങ്കിൽ വ്യൂവും മറ്റ് റിസൽട്ടും താനേ വരുമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിച്ച കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ (KIF) വേദിയിൽ ചാനൽ അയാം സിഇഒ നിഷ കൃഷ്ണനുമായി സംസാരിക്കവേ ബൽറാം പറഞ്ഞു. പാഷനും പ്രൊഫഷനും ഒന്നിച്ചു കൊണ്ടുപോകാനാണ് ശ്രമം. ഫുഡ് റിലേറ്റഡും ലൈഫ് സ്റ്റൈലുമൊക്കെയായി പ്രൊമോഷനുകൾ ലഭിക്കാറുണ്ടെന്നും അതിൽ പൂർണ സത്യസന്ധതയോടെയാണ് പ്രവർത്തിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ടന്റ് ക്രിയേഷനിൽ പ്രധാനം സത്യസന്ധത, Balram Menon in KIF

ഇൻസ്റ്റഗ്രാമിലാണ് കൂടുതലും ശ്രദ്ധ കൊടുക്കുന്നത്. ഈ പ്ലാറ്റ്ഫോമിൽ മികച്ച കണ്ടന്റുകൾക്ക് തീർച്ചയായും നല്ല റീച്ച് ലഭിക്കും. ഇന്ത്യയിൽ ഇൻസ്റ്റഗ്രാം മോണിറ്റൈസ്ഡ് അല്ല. എന്നാൽ യുഎസ് പോലുള്ള രാജ്യങ്ങളിൽ ടിക്ടോക്കുമായുള്ള മത്സരം കാരണം ഇൻസ്റ്റഗ്രാം മോണിറ്റൈസ്ഡ് ആണ്. യൂട്യൂബ്, ഫെയിസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്തതകൾ നിറഞ്ഞ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. വ്യത്യസ്തമായ ക്രൗഡാണ് ഇൻസ്റ്റഗ്രാമിന്റെ സവിശേഷത. ഇൻസ്റ്റഗ്രാമിലെ ആഡുകൾ കൃത്യമായ റിസൽട്ട് കൊണ്ടുവരുന്നവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ട്രെൻഡിനൊപ്പം നിൽക്കുന്നതിനൊപ്പം തന്നെ സ്വന്തം വ്യക്തിത്വത്തിനു പ്രാധാന്യം നൽകുന്നതു കൂടിയാകണം മികച്ച കണ്ടന്റ്. സ്വന്തം ഐഡന്റിറ്റി കളഞ്ഞുള്ള കണ്ടന്റുകൾ ഗുണം ചെയ്യില്ല. നമ്മൾ സ്വയം ബ്രാൻഡായി മാറി പുതിയ കണ്ടന്റുകൾ കൊണ്ടുവരണം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കണ്ടന്റുകൾക്ക് മികച്ച റിസൽട്ട് ലഭിക്കും-അദ്ദേഹം പറഞ്ഞു. 

Vlogger Balram Menon emphasizes honesty in content creation at KIF. He advises focusing on genuine content, personal branding, and leveraging Instagram for better reach.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version