ലോകോത്തര സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ റെയിൽവേ സ്റ്റേഷനാണ് റാണി കമലപതി റെയിൽവേ സ്റ്റേഷൻ (Rani Kamlapati Railway Station). മധ്യപ്രദേശിലെ ഭോപ്പാലിലുള്ള റെയിൽവേ സ്റ്റേഷൻ മുമ്പ് ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
ഇന്ത്യയിലെ ആദ്യ സ്വകാര്യ, ലോകോത്തര റെയിൽവേ സ്റ്റേഷനായ റാണി കമലപതിയിൽ വലിയ കവേർഡ് പാർക്കിംഗ് ഏരിയ, 24X7 പവർ ബാക്കപ്പ്, കുടിവെള്ളം, എയർ കണ്ടീഷൻ ചെയ്ത ലോബി, ഓഫീസുകൾ, കടകൾ, ഹൈ സ്പീഡ് എസ്കലേറ്റർ, ലിഫ്റ്റ്, ആങ്കർ സ്റ്റോറുകൾ, ഓട്ടോമൊബൈൽ ഷോറൂമുകൾ, കൺവെൻഷൻ സെന്റർ, ഹോട്ടൽ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങി എയർപോർട്ടിനു സമാനമായ സൗകര്യങ്ങളാണുള്ളത്.

രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ സ്വകാര്യ മാനേജ്മെന്റിന് തുടക്കം കുറിച്ചുകൊണ്ട് 2007 ജൂൺ മാസത്തിലാണ് ഹബീബ്ഗഞ്ച് സ്റ്റേഷൻ സ്വകാര്യവൽക്കരിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലാണ് സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങൾ നടത്തിയത്. ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡെവലപ്മെന്റ് കോർപറേഷനും (IRSDC) സ്വകാര്യ നിർമാണ കമ്പനിയായ ബൻസാൽ ഗ്രൂപ്പും ചേർന്നാണ് സ്റ്റേഷൻ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിച്ചത്. സ്റ്റേഷന്റെ മെയിന്റനൻസും പ്രവർത്തനവുമെല്ലാം സ്വകാര്യ കമ്പനിക്ക് ആണെങ്കിലും ഉടമസ്ഥാവകാശം റെയിൽവേയ്ക്ക് തന്നെയാണ്.
Rani Kamlapati Railway Station in Bhopal is India’s first private railway station, offering world-class, airport-like amenities developed under a PPP model.