അതിസമ്പന്നരുടെ ഇഷ്ടരാജ്യമായി യുഎഇ. നിക്ഷേപ കുടിയേറ്റ അഡ്വൈസർമാരായ ഹെൻലിയുടെ(Henley) പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം (Henley Private Wealth Migration Report 2025) 9800ത്തിലേറെ മില്യണേർസാണ് ഈ വർഷം യുഎഇയിലേക്ക് കുടിയേറുക. റിപ്പോർട്ട് അനുസരിച്ച് ഓരോ മണിക്കൂറിലും ശരാശരി ഒരു മില്യണേറെങ്കിലും യുഎയിലേക്ക് താമസം മാറും. ഏറ്റവും കൂടുതൽ അതിസമ്പന്നരെ സ്വാഗതം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായി മൂന്നാം വർഷമാണ് യുഎഇ ഒന്നാമതെത്തുന്നത്.

റിപ്പോർട്ട് പ്രകാരം പ്രതിമാസം 817ഉം പ്രതിദിനം 27ഉം പുതിയ മില്യണേർസാണ് രാജ്യത്തെത്തുക. നികുതി സൗഹൃദ നയങ്ങൾ, ദീർഘകാല റെസിഡെൻസി ഓപ്ഷനുകൾ, നിക്ഷേപക സൗഹൃദ നിയമങ്ങൾ, ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് യുഎഇയിലേക്കുള്ള മില്യണേർസിന്റെ ഒഴുക്കിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2025 ആകുമ്പോഴേക്കും 63 ബില്യൺ ഡോളറിന്റെ സ്വകാര്യ സമ്പത്ത് യുഎഇയിലേക്ക് എത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
The UAE is set to welcome over 9,800 millionaires in 2025, topping the list for the third year due to tax-friendly policies and strong infrastructure.