2025 സാമ്പത്തിക വർഷത്തിൽ 11110 കോടി രൂപ (1.3 ബില്യൺ ഡോളർ) ടേർൺ ഓവർ നേടി ക്വിക്ക് കൊമേഴ്‌സ് യൂണികോൺ സെപ്‌റ്റോ (Zepto). 2024 സാമ്പത്തിക വർഷത്തിലെ 4454 കോടി രൂപയിൽ നിന്ന് 150% വർധനയാണ് വിറ്റുവരവിന്റെ കാര്യത്തിൽ സെപ്റ്റോയുടെ നേട്ടം. അച്ചടക്കത്തോടു കൂടിയുള്ള വിപുലീകരണം, അഗ്രസ്സീവ് എക്സിക്യൂഷൻ തുടങ്ങിയവയാണ് സെപ്റ്റോയുടെ പ്രകടനത്തിനു പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2021 ജൂലൈ മാസത്തിൽ ആദിത് പാലിച്ച (Aadit Palicha) കൈവല്യ വോഹ്റ (Kaivalya Vohra) എന്നിവർ ചേർന്നു സ്ഥാപിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് കമ്പനിയാണ് സെപ്റ്റോ. 2024 ഓഗസ്റ്റ് മാസം വരെയുള്ള കണക്ക് പ്രകാരം കമ്പനിയുടെ മൂല്യം 5 ബില്യൺ ഡോളറിലധികമാണ്. 2023 ഓഗസ്റ്റ് മാസത്തിലാണ് സെപ്റ്റോ യൂണിക്കോൺ നേട്ടത്തിലെത്തിയത്. നിലവിൽ ഇന്ത്യയിലെ പത്ത് മെട്രോപൊളിറ്റൻ പ്രദേശങ്ങളിലായി 250ലധികം ഡാർക്ക്-സ്റ്റോറുകളാണ് സെപ്റ്റോയ്ക്കുള്ളത്.
Quick commerce unicorn Zepto achieves a massive 150% revenue surge, hitting ₹11,110 crore ($1.3 billion) in FY25 due to disciplined expansion.